( moviemax.in ) കൊല്ലും സുധിയും അദ്ദേഹത്തിന്റെ കുടുംബത്തിനായി കെഎച്ച്ഡിഇസി വെച്ച് നൽകിയ വീടുമാണ് രണ്ട് ദിവസത്തിലേറെയായി സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. കെഎച്ച്ഡിഇസി സുധിയുടെ കുടുംബത്തിന് പുതിയ വീട് വെച്ച് നൽകിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. എന്നാൽ വീടിന് ചോർച്ചയുണ്ടെന്നാണ് സുധിയുടെ ഭാര്യ പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ദിവസം സുധിയുടെ മൂത്തമകൻ രാഹുലെന്ന കിച്ചു പങ്കിട്ട ഒരു വ്ലോഗും വൈറലായിരുന്നു.
വൃത്തിയില്ലാതെ വീട് സൂക്ഷിക്കുന്നു, സുധിയുടെ ട്രോഫികൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു എന്നിവയാണ് കിച്ചുവിന്റെ വ്ലോഗ് പുറത്ത് വന്നപ്പോൾ പ്രധാനമായും ചർച്ചയായത്. കിച്ചു അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് താമസം കോട്ടയത്തെ പുതിയ വീട്ടിൽ രേണുവും മകനും മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസിക്കുന്നത്.
കിച്ചുവിന്റെ വ്ലോഗ് വൈറലായപ്പോൾ ഏറ്റവും കൂടുതൽ വിമർശനം വന്നത് രേണുവിന് എതിരെയായിരുന്നു. വിഷയം സോഷ്യൽമീഡിയയിൽഡ വൈറലായപ്പോൾ കിച്ചു പ്രതികരിക്കാത്തതിനെ കുറിച്ച് പ്രേക്ഷകർക്കിടയിൽ സംശയം ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും രേണുവിനെ കുറിച്ചും വീടിനെ കുറിച്ചുമെല്ലാമുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സ്വന്തം യുട്യൂബ് ചാനലിൽ ലൈവിൽ വന്ന് മറുപടി പറയുകയാണ് കിച്ചു.
കോട്ടയത്തെ വീട് ഞങ്ങളുടെ വീട് തന്നെയാണെന്നും എന്ന് പറഞ്ഞാണ് കിച്ചു സംസാരിച്ച് തുടങ്ങുന്നത്. റിഥപ്പനുമായിട്ടുള്ള വ്ലോഗ് വൺ മില്യൺ അടിച്ചു. അതൊരു സീൻ വ്ലോഗായിരുന്നു. വീട് വെച്ച് തന്ന ചേട്ടൻ പറഞ്ഞത് കേട്ടിരുന്നു അതിനുള്ള മറുപടി തരാം. ക്ലാസുള്ളതുകൊണ്ടാണ് എപ്പോഴും പോകാൻ പറ്റാത്തത്.
ഇനി ഇടയ്ക്ക് മാത്രമെ ക്ലാസുള്ളു. അതുകൊണ്ട് റിഥപ്പനെ കാണാൻ ഇടയ്ക്ക് പോകാം. അനിയനെ ഞാൻ തീർച്ചയായും നോക്കും. വീട് വെച്ച് തന്ന ചേട്ടൻ വിളിച്ചിരുന്നു. കോട്ടയത്ത് ഞാൻ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയിൽ പോയതാണ്. അച്ഛന്റെ ഇൻഷുറൻസിന്റെ ഒരു കേസുണ്ട്. അതിന്റെ പേപ്പർ കൊടുക്കാൻ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ മോശമായി ചിത്രീകരിക്കാൻ വേണ്ടി ചെയ്തതല്ലെന്ന് കിച്ചു പറഞ്ഞു.
സുധിയെ പള്ളിയിൽ അടക്കാനുള്ള കാരണവും കിച്ചു പറഞ്ഞു. സത്യം പറഞ്ഞാൽ ആ സമയത്ത് കറക്ടായി ഒന്നും ചിന്തിക്കാൻ പറ്റിയില്ല. എന്റെ അടുത്ത് വന്ന് ആരൊക്കെയോ എന്തൊക്കയോ പറഞ്ഞു. എന്താണെന്ന് വെച്ചാൽ അതുപോലെ ചെയ്തോളാൻ ഞാൻ പറഞ്ഞു. അങ്ങനെയാണ് പള്ളിയിൽ അടക്കിയതെന്നും കിച്ചു പറയുന്നു.
പഴയതുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഒരുപാട് മാറി. പണ്ട് ഇത്രയൊന്നും സംസാരിക്കാറില്ലായിരുന്നു. രേണു അമ്മ ഷൂട്ടിങ്ങിലാണ്. യുട്യൂബ് ചാനലിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞു. അതുകൊണ്ടാണ് ലൈവിൽ വന്ന് കേക്ക് മുറിച്ചത്. റിഥപ്പന് ഫുൾ കേക്കും അവന് ആവശ്യമുള്ളതുമെല്ലാം വാങ്ങി കൊടുക്കും വൈകാതെ. അവന് അല്ലാതെ വേറെ ആർക്കാണ് ഞാൻ വാങ്ങി കൊടുക്കേണ്ടത്. ഞാൻ ഇപ്പോൾ ഓക്കെയാണ് കുഴപ്പമൊന്നുമില്ല.
ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞുവെങ്കിലും യുട്യൂബിൽ നിന്ന് ക്യാഷ് കിട്ടി തുടങ്ങിയിട്ടില്ലെന്നും കിച്ചു പറയുന്നു. അഞ്ച് വയസാണ് കിച്ചുവിന്റെ രണ്ടാമത്തെ മകന്റെ പ്രായം. സുധിയില്ലാത്ത കുറവ് കുഞ്ഞനിയനെ വരാതെ നോക്കാൻ കഴിയുന്നതെല്ലാം കിച്ചു ചെയ്യാറുണ്ട്. കിച്ചുവിന് സുധിയുടെ മുഖച്ഛായയാണെന്നാണ് ലൈവ് കണ്ട ഭൂരിഭാഗം പേരും കുറിച്ചത്.
ആനിമേഷൻ വിദ്യാർത്ഥിയാണ് കിച്ചു. സഹോദരൻ റിതുൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും. ഫ്ലവേഴ്സ് ചാനലാണ് ഇരുവരുടേയും വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നത്. സുധിയുടെ മരണശേഷം അഭിനയമാണ് രേണു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത്.
kollam sudhi son kichu responds for first time ontroversy about their new house