'തുടക്കം മാത്രം... യഥാർത്ഥ പണി വരുന്നുണ്ട്'; ആകാംക്ഷ ഉയര്‍ത്തി ബിഗ് ബോസിന്റെ പുതിയ പ്രമോ

'തുടക്കം മാത്രം... യഥാർത്ഥ പണി വരുന്നുണ്ട്'; ആകാംക്ഷ ഉയര്‍ത്തി ബിഗ് ബോസിന്റെ പുതിയ പ്രമോ
Jul 10, 2025 07:47 PM | By Athira V

( moviemax.in) രാജ്യമൊട്ടെ പ്രേക്ഷകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ ബിഗ് ബോസിന്റെ ഏഴാമത്തെ സീസണാണ് ഇനി വരാനിരിക്കുന്നത്. മോഹൻലാല്‍ പ്രത്യക്ഷപ്പെടുന്ന കിടിലൻ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് പ്രവര്‍ത്തകര്‍. പണി വരുന്നുണ്ടേ എന്ന് തുടങ്ങുന്ന വാചകം ഉള്‍പ്പെടുത്തിയുള്ള പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ നേരത്തെ ഏഷ്യാനെറ്റ് അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്.

നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്‍പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. കണ്ണിനെ വലയം ചെയ്‍തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം.

അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും, ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു.





Bigg Boss' new promo raises excitement

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall