സമൂഹമാധ്യമങ്ങളിൽ ഇപ്പൊ എല്ലാവരും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ദിയ കൃഷ്ണയെ കുറിച്ചാണ്. താര കുടുംബത്തിലേക്ക് ഇപ്പോൾ പുതിയ അതിഥി എത്തിയിരിക്കുകയാണ്.വലിയൊരു ആരാധകവൃന്ദം തന്നെയുള്ള കുടുംബമാണ് നടൻ കൃഷ്ണ കുമാർ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ഒരു കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ദിയ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്.
ആശുപത്രിയിൽ നിന്നുമുള്ള വിവരങ്ങളെല്ലാം ദിയ തന്റേ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. പ്രസവത്തിന് പോകുന്നതും പ്രസവിച്ച് കഴിഞ്ഞതും ഡെലിവറി റൂമിൽ നിന്നുള്ള കാര്യങ്ങളുമെല്ലാം ഇപ്പോൾ പുറത്തുവിട്ട പുതിയ വീഡിയോയിൽ ദിയ പങ്കുവച്ചിട്ടുണ്ട്. ഹൻസിക, ഇഷാനി, അഹാന തുടങ്ങിയവരും ദിയയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ആശ്വാസ വാക്കുകളുമായി കൃഷ്ണ കുമാറും ഉണ്ടായിരുന്നു. 'നിന്റെ അമ്മ ചറപറ പ്രസവിച്ചതല്ലേ. ധൈര്യമായിട്ടിരിക്ക്', എന്നെല്ലാം കൃഷ്ണ കുമാർ പറയുന്നത് വീഡിയോയിൽ കാണാം. ജൂലൈ 5ന് വൈകുന്നേരം 7.16ന് ആണ് ദിയ പ്രസവിച്ചത്.
പിന്നാലെ കുഞ്ഞിന്റെ പേരും ദിയ അറിയിച്ചിട്ടുണ്ട്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. അമ്മ കണ്ടുപിടിക്കുന്ന പേരാണ് കുഞ്ഞിന് ഇടുകയെന്ന് നേരത്തെ ദിയ വീഡിയോയിലൂടെ അറിയിച്ചിരുന്നു. നിരവധി ഓപ്ഷനായി ഉണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു. പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
Diya Krishna shares the name of her baby