(moviemax.in)ആദ്യത്തെ കൺമണിയെ കാണാനുള്ള ആവേശത്തിലാണ് ദിയ കൃഷ്ണയും അശ്വിനും. അഞ്ചാം മാസം മുതൽ ദിയയും അശ്വിനും കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന് വേണ്ട പ്രോഡക്ട്സുകളുടെ പർച്ചേസ് ആരംഭിച്ചിരുന്നു. താൻ വാങ്ങിയ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാവരും വാങ്ങിയ സാധനങ്ങൾ ഇതിലുണ്ടെന്ന് ദിയ പറഞ്ഞു. പല സാധനങ്ങളും എന്തിനുള്ളതാണെന്നോ പേര് എന്താണെന്നോ എനിക്കും അറിയില്ല. ജെന്റർ നോക്കി ഒന്നും വാങ്ങിയിട്ടില്ല. പെൺകൊച്ചാണെങ്കിലും ആൺകൊച്ചാണെങ്കിലും ഞാൻ വാങ്ങിയതെല്ലാം ഇടീപ്പിക്കും.
പിങ്ക്, ബ്ലൂ, യെല്ലോ, ഗ്രീൻ തുടങ്ങി എല്ലാ കളറിലും ടവ്വലും ഡ്രസ്സും പില്ലോയുമെല്ലാം വാങ്ങിയിട്ടുണ്ട്. ബെഡ്ഡ് പോലുള്ളവ വാങ്ങിയപ്പോൾ കളർ നോക്കിയില്ല. ഏറ്റവും നല്ലത് നോക്കി എടുത്തു അത്രമാത്രം. കളർ ഇഷ്ടപ്പെടാതെ കുഞ്ഞ് റിജക്ട് ചെയ്യുന്ന സാധനങ്ങൾ ഞാൻ ഉപയോഗിക്കും. ജാപ്പാൻ പ്രോഡക്ട്സും ചെന്നൈയിൽ നിന്നും വാങ്ങിയ ഇംപോർട്ടഡായ പ്രോഡക്ടസുമാണ് ഏറെയും.
നൈറ്റികളെല്ലാം എനിക്ക് സമ്മാനിച്ചത് അശ്വിനാണ്. ലണ്ടനിൽ നിന്നും കുഞ്ഞിന് ഞാൻ വാങ്ങിയത് തണുപ്പുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാത്രം ഇടാൻ പറ്റുന്നതാണ്. ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു എന്നുമാണ് പുതിയ വ്ലോഗിൽ ദിയ പറഞ്ഞത്. പണ്ട് ചുരിദാറിന്റെ ദുപ്പട്ടയാണ് ഞാൻ എന്റെ കുഞ്ഞുങ്ങളെ പുതുപ്പിച്ചിരുന്നത്.
മുതിർന്നവരുടെ വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റ് ഉപയോഗിച്ചാൽ കുഞ്ഞിന് അലർജി വന്നേക്കും. കയ്യിൽ കിട്ടുന്ന തുണി ഉപയോഗിച്ച് കുഞ്ഞിനെ തുടയ്ക്കരുത്. അതിന് വേണ്ടിയാണ് കുഞ്ഞിന്റെ ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം തുണികളും സാധനങ്ങളും വാങ്ങിയതെന്ന് ദിയയ്ക്ക് നിർദേശങ്ങൾ നൽകി അമ്മ സിന്ധുവും പറഞ്ഞു.
ആശുപത്രിയും സൂചിയുമെല്ലാം ഭയമുള്ള വ്യക്തിയാണ് ദിയ. പേടിയുണ്ടോയെന്ന് ചോദിച്ചാൽ ഈ വീട്ടിൽ എല്ലാവരെക്കാളും പേടിയുള്ള ആൾ ഞാനാണ്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അത് അറിയാമായിരിക്കും. എന്നെ ഇഞ്ചക്ഷൻ വെക്കുന്നതും മറ്റുള്ളവരെ ഇഞ്ചക്ഷൻ വെക്കുന്നതും കാണാനുള്ള മനക്കരുത്ത് എനിക്കില്ല. പക്ഷെ ഇപ്പോൾ ഡെലിവറിക്കായി മനസിനെ പറഞ്ഞ് പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുകയാണ് ഞാൻ. ഇതിൽ നിന്നും ഇനി എസ്കേപ്പ് ചെയ്യാൻ കഴിയില്ല.
ആ ദിവസം വരും അതിനെ തരണം ചെയ്യണം. വേറെ വഴിയില്ലെന്നും ദിയ പറയുന്നു. 15 ദിവസം മെറ്റേണിറ്റി ലീവിന് അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ അറിയിക്കാമെന്ന് അശ്വിനും പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ. ഇനി മുതൽ അശ്വിന് ലാപ്ടോപ്പ് ബാഗില്ല. അത് എവിടെ എങ്കിലും കളഞ്ഞിട്ട് ബേബിയുടെ സാധനങ്ങൾ വെക്കുന്ന ബാഗ് അശ്വിൻ തൂക്കും.
ഭാവിയിൽ ഈ ബാഗ് തൂക്കി നടക്കുന്ന അശ്വിനെ നിങ്ങൾക്ക് കാണാമെന്നും അശ്വിനെ കളിയാക്കി തമാശയായി ദിയ പറയുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ ധരിപ്പിച്ച് ഫോട്ടോ എടുക്കാനായി ദിയ ഇരുപത്തിയാറ് വർഷം മുമ്പ് ധരിച്ച കുഞ്ഞുടുപ്പകൾ സിന്ധു കഴുകി ഉണക്കി എടുത്തി വെച്ചിട്ടുണ്ട്. അതിനുള്ള സാഹചര്യം വരുമ്പോൾ ആ ഉടുപ്പുകൾ ഇടിയിച്ച് കുഞ്ഞിന്റെ ഫോട്ടോകൾ പകർത്തുമെന്ന് ദിയ അമ്മയ്ക്ക് ഉറപ്പ് നൽകി.
താൻ പ്രസവിച്ചുവെന്ന് വ്യാജ വാർത്ത കൊടുത്തവരെ കുറിച്ചും ദിയ സംസാരിച്ചു. ഞാൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയാണ് ചിലർ വ്യാജ വാർത്തയ്ക്ക് തമ്പ്നെയിൽ നൽകിയിരിക്കുന്നത്. പത്ത് പേരെ ചുറ്റും നിർത്തിയാണോ ഞാൻ പ്രസവിക്കുന്നതെന്ന് ആ തമ്പ് കാണുമ്പോൾ തോന്നുമെന്നും ദിയ പറയുന്നു.
diya krishna about products family bought baby before delivary