'അറപ്പാണ് കണ്ടപ്പോൾ തോന്നിയത്, ഹാപ്പി ആണ്ട് ഡെ ആഘോഷിച്ച് രേണു, സങ്കടം കണ്ടത് മൂത്തമകനിൽ മാത്രം'; വിമർശനം!

'അറപ്പാണ് കണ്ടപ്പോൾ തോന്നിയത്, ഹാപ്പി ആണ്ട് ഡെ ആഘോഷിച്ച് രേണു, സങ്കടം കണ്ടത് മൂത്തമകനിൽ മാത്രം'; വിമർശനം!
Jun 7, 2025 10:47 AM | By Athira V

(moviemax.in) നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വേർപാടിന് കഴിഞ്ഞ ദിവസം രണ്ട് വർഷം പൂർത്തിയായി. ഹിന്ദുവാണെങ്കിലും സുധിയെ അടക്കിയത് ക്രിസ്തീയ ആചാരപ്രകാരം ഭാര്യ രേണുവിന്റെ ഇടവക പള്ളിയിലാണ്. രണ്ടാം ആണ്ടിന് സെമിത്തേരിയിലും വീട്ടിലും പ്രാർത്ഥനകളും ശേഷം ചടങ്ങിന് എത്തിയവർക്ക് ഭക്ഷണവുമുണ്ടായിരുന്നു. ചടങ്ങിന്റെ വീഡിയോ വൈറലായശേഷം വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിന് ലഭിക്കുന്നത്. സുധിയുടെ ഓർമദിനവും സ്വന്തം സോഷ്യൽമീഡിയ റീച്ച് കൂട്ടാനുള്ള കണ്ടന്റാക്കി രേണു മാറ്റിയെന്നാണ് വിമർശനം.

ഓൺലൈൻ മീഡിയയെ മുഴുവൻ വിളിച്ച് വരുത്തി രേണു സങ്കടം അഭിനയിച്ചുവെന്നും വിമർശനമുണ്ട്. ഇപ്പോഴിതാ രേണുവിനെ വിമർശിച്ച് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും രം​ഗത്തെത്തിയിരിക്കുകയാണ്. രേണുവിന്റെ പ്രവൃത്തികൾ നാടകമായി തോന്നിയെന്നും യഥാർത്ഥ വിഷമം മൂത്ത മകനിൽ മാത്രമാണ് കണ്ടതെന്നും സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞു.

രേണുവിനെ ആളുകൾ ഇതിന്റെ പേരിൽ വിമർശിക്കുന്നുവെങ്കിൽ അതിൽ തെറ്റ് പറയാൻ കഴിയില്ലെന്നും സായ് പറയുന്നു. കൊല്ലം സുധിയുടെ ഓർമ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കമന്റ് ബോക്സിൽ നിറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു. ഒരാളുടെ ഓർമ ദിവസം ആ വ്യക്തിയുമായി ചേർന്ന് നിൽക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്.

പക്ഷെ ആ ദിവസം വെറും കണ്ടന്റിന് വേണ്ടി മാത്രം ഉപയോ​ഗിച്ച് കാണുമ്പോൾ വിമർശിക്കാതിരിക്കാൻ കഴിയില്ല. പിന്തുണയ്ക്കേണ്ട സമയത്ത് പിന്തുണയ്ക്കുക. അല്ലാത്തപ്പോൾ വിമർശിക്കുക എന്നതാണ് എന്റെ ഒരു രീതി. സുധിയുടെ ഓർമ ദിവസം രേണുവിന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ കണ്ട് അറപ്പാണ് തോന്നിയത്. ഓർമ​ ദിവസം വീട്ടിൽ നടക്കുന്ന ചടങ്ങുകൾ കവർ ചെയ്യാൻ ഓൺലൈൻ മീഡിയയെ വിളിച്ച് വരുത്തിയത് രേണു തന്നെയാണ്.

അതുകൊണ്ട് ഓൺലൈൻ മീഡിയക്കാരെ ആരും വിമർശിക്കേണ്ടതില്ല. ഞാൻ എന്റെ വഴിക്ക് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിൽ നിന്നും ആ ഓർമ ദിവസവും രേണു കണ്ടന്റാക്കിയെന്ന് മനസിലാക്കാം. പക്ഷെ രേണു സുധിയുടെ ഈ പ്രവൃത്തിയോട് എനിക്ക് യോജിക്കാൻ കഴിയില്ല. മീഡിയ വലിഞ്ഞ് കേറി രേണുവിന്റെ കുടുംബത്തിന്റെ പ്രൈവസി ഇല്ലാതാക്കിയെന്ന് പറയരുത്.

ഹാപ്പി ആണ്ട് ഡെ എന്ന് പറഞ്ഞ് രേണു ആഘോഷിച്ചതുപോലെ തോന്നി. കൊല്ലത്ത് സുധിയുടെ വീട്ടിലും ആണ്ടിന് ചടങ്ങുകൾ നടന്നിരുന്നു. സുധിയുടെ മകനും സഹോദരനും മറ്റ് ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. അവിടെ സെലിബ്രിറ്റി ഫെയ്സായ രേണു ഇല്ലാതിരുന്നതുകൊണ്ട് തന്നെ അവിടെ വലിയ കാട്ടിക്കൂട്ടലുകൾ ഉണ്ടായിരുന്നില്ല.

സുധിയുടെ മകൻ ക്യാമറയിൽ പെടാതെ പരമാവധി ഒഴിഞ്ഞ് മാറി പോവുകയാണ് ചെയ്തത്. രേണുവിന്റെ വീഡിയോകൾ കണ്ടപ്പോൾ അഭിനയം പോലെയാണ് തോന്നിയത്. ക്യാമറ കാണുമ്പോൾ ദുഖം അഭിനയിക്കുന്നതുപോലെ. ഇതൊക്കെ കാണുമ്പോൾ ആളുകൾ വിമർശിക്കും. രേണുവിന്റെ പ്രവൃത്തികൾ നാടകമായാണ് തോന്നിയത്.

സുധി മരിച്ച ദിവസത്തിന് രേണു വാല്യു കൊടുക്കണം. കാരണം ഇരുപത്തിനാല് മണിക്കൂറും സുധി എന്ന പേരാണല്ലോ രേണു ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇരുവരുടേയും ഇളയ കുഞ്ഞിന് അടക്കം ആ ദിവസത്തിന്റെ വാല്യു രേണുവിന്റെ പ്രവൃത്തികൾ കാരണം മനസിലാകാതെ പോകും. രേണുവിന്റെ പ്രവൃത്തികളെ ഓവർ എന്ന് മാത്രമല്ല ഏത് തുലാസിലിട്ട് ഇതിനെ തൂക്കണമെന്ന് അറിയില്ല. ഇതൊക്കെ കണ്ട് നാട്ടുകാർ ചീത്ത പറഞ്ഞാൽ ഒന്നും പറയാൻ പറ്റില്ലെന്നും സായ് ക‍ൃഷ്ണ പറയുന്നു.

കൊല്ലത്തെ സുധിയുടെ വീട്ടിൽ ഹിന്ദു ആചാര പ്രകാരമുള്ള ഓർമ ​ദിന ചടങ്ങുകളാണ് നടന്നത്. മൂത്തമകൻ വരില്ലേയെന്ന് ചോദിച്ചപ്പോൾ വൈകിട്ടോടെ എത്തുമെന്നായിരുന്നു രേണുവിന്റെ മറുപടി. ഒരാളുടെ ഓർ​മ ദിനവുമായി ബന്ധപ്പെട്ട് ചടങ്ങുകൾ നടന്നക്കുന്ന സ്ഥലത്ത് എത്തി ഡാൻസ് കളിച്ചതിന് അലിൻ ജോസ് പെരേരയ്ക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്.

saikrishna criticizes renu celebrating kollamsudhi memorial day video

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall