(moviemax.in) മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉന്നയിച്ച അഭിപ്രായമാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ് വുമണാണെന്ന് പറയുന്നത് തെറ്റാണെന്നും ഇത്തരക്കാരെ അംഗീകരിക്കാൻ പറ്റില്ലെന്നുമായിരുന്നു സീമ വിനീത് പറഞ്ഞത്. ഈ അഭിപ്രായത്തിന്റെ പേരിൽ തനിക്ക് നേരെ ഭീഷണിയുണ്ടെന്നാണ് സീമ വിനീത് പറയുന്നത്.
സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ട്രാൻസ് വുമൺ ഹെയ്ദി സാദിയയും സുഹൃത്ത് ദയ ഗായത്രിയും. ഹെയ്ദിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ. മോണോഗമസ് ആയ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻഷിപ്പിലേക്ക് കടന്ന് വരികയും മറ്റൊരാളുടെ ഇമോഷനെ ബ്രേക്ക് ചെയ്ത് കൊണ്ട് ട്രാൻസ് പേഴ്സണാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോട് വിയോജിപ്പുണ്ട്.
ഈയൊരു സമയത്ത് കമ്മ്യൂണിറ്റിക്കുള്ളിൽ ഒരു ഐക്യം ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ ഡീൽ ചെയ്ത് പോകാമായിരുന്നു.
കഴിഞ്ഞ കാലം ഒരു വ്യക്തിയുടെ പ്രെെവറ്റായ ലെെഫാണ്. അത് പബ്ലിക്കിലേക്ക് കൊണ്ട് വന്ന് സംസാരിക്കേണ്ട ആവശ്യം ഇല്ല. മുൻപ് വിവാഹം ചെയ്തതിന്റെ പേരിലോ കുട്ടികളുണ്ടായതിന്റെ പേരിലോ ഒരാളുടെ ജെൻഡർ ഐഡന്റിറ്റി നിഷേധിക്കാൻ പറ്റില്ലെന്ന് ഹെയ്ദി സാദിയയും ദയ ഗായത്രിയും പറയുന്നു. ജെൻഡർ ഐഡന്റിറ്റി ഒറ്റയടിക്ക് മനസിലാക്കുന്നതല്ല. ചിലർ കുറച്ച് പ്രായമാകുമ്പോഴായിരിക്കും തിരിച്ചറിയുന്നത്. ട്രാൻസ് വുമൺസിൽ നേരത്തെ വിവാഹം ചെയ്തവരുണ്ട്. നിർബന്ധിച്ചും അച്ഛനും അമ്മയും മരിച്ച് കളയും എന്ന് പറഞ്ഞുമാണ് അവരെ വിവാഹം ചെയ്യിച്ചത്.
എന്നാൽ അത് പബ്ലിക്കിലേക്ക് കൊണ്ട് ചർച്ചയാക്കുന്നതും നോർമലെെസ് ചെയ്യുന്നതും ശരിയല്ലെന്നും ഹെയ്ദി സാദിയയും ദയ ഗായത്രിയും പറഞ്ഞു. അതേസമയം ട്രാൻസ് മെൻ സമൂഹത്തിലും തെറ്റായ പ്രവണതകളുണ്ടെന്ന് ഹെയ്ദി പറയുന്നുണ്ട്. ഒരു പുരുഷനെ കല്യാണം കഴിച്ച് അതിലൊരു കുഞ്ഞിന് ജന്മം നൽകിയ ശേഷം സ്ത്രീയെന്ന റോൾ പറ്റാത്തത് കൊണ്ട് ഇറങ്ങി വന്ന് കമ്മ്യൂണിറ്റിയുടെ കൂടെ ജീവിക്കും. ഇറങ്ങി വരുന്നതിൽ തെറ്റില്ല. പക്ഷെ ആ ഭർത്താവിനോടുള്ള കമ്മിറ്റ്മെന്റ് എന്നത് മാന്യമായി ഡിവോഴ്സ് കൊടുക്കുകയെന്നതാണ്.
ഡിവോഴ്സ് കൊടുത്ത ശേഷം സർജറിയൊക്കെ ചെയ്യുന്നു. എന്നിട്ട് ഈ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത കുറച്ച് പേരുണ്ട്. അത് വളരെ മോശമാണ്. എല്ലാവരെയും ഉദ്ദേശിച്ചല്ല പറയുന്നത്. മക്കളെ നന്നായി വളർത്തുന്നവരുണ്ട്. എന്നാൽ എനിക്കറിയുന്ന ഒരാൾ കുട്ടിയെ തിരിഞ്ഞ് പോലും നോക്കുന്നില്ല. അവർ ഡ്രഗ്സൊക്കെയടിച്ച് ജീവിക്കുന്നയാളാണ്. കുട്ടിയെ ഏതോ വീട്ടിൽ പണിക്ക് നിർത്തിയിരിക്കുകയാണ്. വളർന്ന് വരുമ്പോൾ ആ കുട്ടിക്ക് അച്ഛനില്ല. അമ്മ മാറി അച്ഛനായി. രണ്ട് അച്ഛൻമാരും ജീവിതത്തിൽ ഇല്ല. നമ്മുടെ രക്തത്തിന്റെ പങ്ക് വഹിക്കേണ്ടത് നമ്മളല്ലേ. നമ്മളുണ്ടാക്കിയ കുഞ്ഞിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. നന്നായി നോക്കുന്നവരുണ്ടെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി.
trans women heidisaadiya about seemavineeth controversy discussion