( moviemax.in) കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയം ജീവിത മാർഗമായി സ്വീകരിക്കാമെന്ന് ഭാര്യ രേണു കരുതിയത്. സന്നദ്ധ സംഘടനകളുടെ സഹായം മൂലം വീടും മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെങ്കിലും നിത്യ ചിലവിനുള്ള വരുമാനം സുധിയുടെ മരണശേഷം രേണു തന്നെയാണ് കണ്ടെത്തുന്നത്. സംഘമിത്ര എന്ന നാടക ട്രൂപ്പിൽ അംഗമായിട്ടായിരുന്നു രേണുവിന്റെ തുടക്കം. നിരവധി സ്റ്റേജുകളിൽ രേണു ഇതിനോടകം നാടകങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു.
നാടക രംഗത്ത് സജീവമായശേഷം നിരവധി മ്യൂസിക്ക് ആൽബങ്ങളിലേക്കും സിനിമകളിലേക്കും അവസരങ്ങൾ ലഭിക്കുന്നുണ്ട്. കൂടാതെ ഫോട്ടോഷൂട്ടുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിലൂടെയും രേണു വരുമാനം കണ്ടെത്തുന്നുണ്ട്. പക്ഷെ ഒരു വിഭാഗം ആളുകൾക്ക് രേണു അഭിനയം ജീവിത മാർഗമായി തെരഞ്ഞെടുത്തതിനോട് എതിർപ്പുണ്ട്.
കമന്റ് ബോക്സിൽ അത് വ്യക്തവുമാണ്. പുതിയ ആൽബത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കുമ്പോഴെല്ലാം വളരെ മോശമായ രീതിയിൽ രേണുവിനെ ആളുകൾ അധിക്ഷേപിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ ആൽബം കരിമിഴി കണ്ണാലിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു താരം. യുട്യൂബറും റീൽസ് താരവുമെല്ലാമായ പ്രതീഷാണ് മ്യൂസിക്ക് ആൽബത്തിൽ രേണുവിന്റെ നായകൻ.
കഴിഞ്ഞ ദിവസം ആൽബത്തിന്റെ ബിഹൈന്റ് ദി സീൻ രംഗങ്ങൾ പ്രതീഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ആളുകൾ ഇത്തവണ രേണുവിനെ അനുകൂലിച്ച് എത്തിയിട്ടുണ്ട്. അഭിനയമാണെന്ന് അറിയാത്തവർ പലതും പറയുമെന്നും അതിനാൽ തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കാൻ പോലും സാധ്യതയില്ലാത്തവരെ ഭയക്കാതെ മുന്നോട്ട് പോകാനാണ് രേണുവിനെ അനുകൂലിച്ചവർ കുറിച്ചത്.
അഭിനയമാണെന്ന് അറിയാത്തവർ പലതും പറയും. തളർന്ന് കിടന്നാൽ ആരും തിരിഞ്ഞ് നോക്കാൻ ഉണ്ടാവില്ല. നന്നാവുന്നത് ഇഷ്ടവുമല്ല. ഇത്രയും അസൂയ പിടിച്ച സമൂഹം. മോൾ ധൈര്യമായി മുന്നോട്ട് പോകൂ, ഭർത്താവ് മരിച്ചെന്ന് കരുതി ഭാര്യ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നത് കൊണ്ട് എന്താ കുഴപ്പം. അവൾക്കും ഉണ്ടാവില്ലേ ഒരുപാട് സ്വപ്നങ്ങൾ. അവരവരുടെ ജീവിതം നോക്കിയാൽ പോരേ? വിമർശിക്കേണ്ടതുണ്ടോയെന്നും കമന്റുകളുണ്ട്.
രേണുവിന് അഭിനയം അറിയില്ലെന്നാണ് ഏറെയും കമന്റുകൾ. ശരീര ഭാരത്തേയും മുഖത്തേയും വിമർശിച്ചും നിരവധി കമന്റുകളുണ്ട്. ചേച്ചി അഭിനയിക്കേണ്ട ചുമ്മാ നിന്നാൽ മതി. എക്സ്പ്രഷൻ ഇടുമ്പോഴാണ് പ്രശ്നം, രേണുവിന്റെ വീഡിയോയിൽ കുറ്റം പറയാൻ ഉള്ളതൊന്നും ഇല്ല ഡ്രസ്സ് നന്നായിട്ടുണ്ട്. നായകൻ കൊള്ളാം. കുറച്ച് നല്ല നല്ല റോളുകൾ തരാൻ പറ രേണു. നല്ല ക്യാരക്റ്റർ റോൾ. പണ്ട് സുഹാസിനി, അംബിക, ഉർവശി എന്നിവരൊക്കെ ചെയ്തതുപോലുള്ള നല്ല വേഷം. ഇതൊക്കെ ചുമ്മാ പൈങ്കിളിയാണ് എന്നും കമന്റുകളുണ്ട്.
കൊല്ലം സുധി ഭാഗമായിരുന്ന സ്റ്റാർ മാജിക്ക് ഷോയുടെ അണിയറപ്രവർത്തകരെല്ലാം ചേർന്ന് രേണുവിന് സുധിയുടെ മരണശേഷം ജോലി വാങ്ങി കൊടുത്തിരുന്നു. എന്നാൽ അതിൽ തുടരാൻ ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് രേണു അഭിനയം പ്രൊഫഷനായി സ്വീകരിച്ചത്. സുധി ചേട്ടൻ തനിക്ക് കാണിച്ച് തന്ന വഴിയാണെന്നാണ് അഭിനയത്തിലേക്ക് ഇറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ഒരിക്കൽ രേണു പറഞ്ഞത്. സുധിയുടെ രണ്ട് ആൺമക്കളും രേണുവിന്റെ സംരക്ഷണയിലാണ്. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് രേണുവിനും ബോധ്യമുണ്ട്.
മുമ്പ് വിമർശനങ്ങളും അസഭ്യം നിറഞ്ഞ കമന്റുകളും തന്നെ വിഷമിപ്പിക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മനസ് കഠിനമുള്ളതായി മാറിയതിനാൽ അത്തരം കമന്റുകൾ കാണുമ്പോൾ ചിരിയാണ് വരാറുള്ളതെന്നും രേണു പറയുന്നു. രേണു അവർക്ക് ഇഷ്ടമുള്ള പ്രൊഫഷനിൽ പ്രവർത്തിക്കുന്നതിനോട് സുധിയുടെ സഹപ്രവർത്തകർക്കും യോജിപ്പാണ്.
renusudhi latest videocall out online trolling