ബോളിവുഡ് സിനിമകള്‍ പൂവാലന്മാരെ ഗ്ലോറിഫൈ ചെയ്യുകയും നോര്‍മലൈസ് ചെയ്യുകയുമാണെന്ന് നടി നുഷ്രത്ത് ബറൂച്ച. ബോളിവുഡിലെ കുടുംബ വേരുകളൊന്നുമില്ലാതെ ഒരിടം കണ്ടെത്തിയ നടിയാണ് നുഷ്രത്ത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്റെ പി്ന്നാലെ നടന്നിരുന്ന പൂവാലന്മാരുടെ സംഘത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നുഷ്രത്ത് മനസ് തുറന്നത്.
സിനിമയിലൊക്കെ എത്തും മുമ്പ് പല ജോലികളും ചെയ്തിട്ടുണ്ട് നുഷ്രത്ത്. ഒരിക്കല്‍ ഒരു ബൗളിംഗ് ആലിയിലും ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്താണ് തന്റെ പിന്നാലെ പൂവാലന്മാര്‍ വന്ന സംഭവമുണ്ടായതെന്നാണ് നുഷ്രത്ത് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ബൗളിംഗ് ആലിയില്‍ ഒരുപാട് പയ്യന്മാര്‍ വരാറുണ്ട്. ടൈം പാസിന് വേണ്ടിയാണ് അവര്‍ വരുന്നത്. സ്ഥിരമായി വരുന്നൊരു സംഘമുണ്ടായിരുന്നു. അതില്‍ ഒരാള്‍ക്ക് എന്നോട് ഇഷ്ടം തോന്നി. ആരെന്ന് എനിക്ക് അറിയില്ല. നേരിട്ട് വന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസമില്ലാത്തതിനാല്‍ എന്നെ ചുറ്റിപറ്റി നടന്ന് പൂവാലന്മാരെ പോലെ പെരുമാറുന്നതാണ് ശരിയെന്ന് അവര്‍ കരുതി. ദിവസം മുഴുവന്‍ അവിടെ കറങ്ങി നടന്ന ശേഷം, ഞാന്‍ ജോലി കഴിഞ്ഞിറങ്ങുന്നതും കാത്ത് പുറത്ത് കാറില്‍ ഇരിക്കും'' നുഷ്രത്ത് പറയുന്നു.
''എങ്ങനെയെങ്കിലും എന്റെ ശ്രദ്ധ നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരെന്തിനാണ് അങ്ങനെ വിചിത്രമായി പെരുമാറുന്നതെന്ന് എനിക്ക് മനസിലായില്ല. സംസാരിക്കാനുണ്ടെങ്കില്‍ നേരെ വന്ന് സംസാരിക്കൂ, ഇത് എന്ത് പെരുമാറ്റമാണ്. അവര്‍ ഒരിക്കല്‍ എന്റെ പിന്നാലെ വീട്ടിലേക്കും വന്നു. അന്ന് എനിക്ക് ഭയം തോന്നി. ഞാന്‍ ഓട്ടോറിക്ഷയിലാണ് വരുന്നത്. അവര്‍ പിന്നാലെ വന്ന് ഓരോന്ന് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു.'' എന്നും നുഷ്രത്ത് പറയുന്നു.
നേരെ വീട്ടിലേക്ക് പോകുന്നതിന് പകരം വേറെ ഏതൊക്കയോ വഴികളിലൂടെയാണ് പോയത്. എന്റെ വീട് എതാണെന്ന് അവര്‍ മനസിലാക്കിയാല്‍ വലിയ പ്രശ്‌നം ആയേനെ. ഒടുവില്‍ ഞാന്‍ വേറെ ഏതോ ഒരു ബില്‍ഡിംഗിലേക്ക് വണ്ടി കയറ്റി. എന്റെ വീടാണെന്ന ഭാവത്തില്‍ ആരുടെയോ വീടിന്റെ മുമ്പില്‍ പോയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞാണ് അവിടെ നിന്നും പുറത്ത് വന്നതെന്നും താരം പറയുന്നു.
ഇതേ അഭിമുഖത്തില്‍ താന്‍ ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്യാര്‍ ക പഞ്ചാനമയിലാണ് നുഷ്രത്ത് ബിക്കിനി ധരിച്ചത്. ഈ രംഗം അഭിനയിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താന്‍ മൂന്ന് ദിവസം ബിക്കിനിയില്‍ കറങ്ങി നടന്നുവെന്നാണ് നുഷ്രത്ത് പറയുന്നത്.
''എന്നെ സംബന്ധിച്ച് ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടോ എന്നതിലാണ് കാര്യം. അനുഭവിച്ചിട്ടുള്ള കാര്യങ്ങള്‍ എനിക്ക് സ്‌ക്രീനിലും ചെയ്യാനാകും. ഞാന്‍ ഒരിക്കല്‍ പോലും ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ എനിക്കിത് കംഫര്‍ട്ടബിള്‍ ആകുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ധരിച്ചാല്‍ പോലും അസ്വസ്ഥത തോന്നും. എനിക്ക് ആത്മവിശ്വാസം തോന്നണം. ആന്തരികമായി തന്നെ എനിക്കതിനോട് ഓക്കെ ആണെന്ന് തോന്നണം. അനുഭവമുണ്ടെങ്കില്‍ മാത്രമേ അത് എനിക്ക് സാധിക്കൂ'' നുഷ്രത്ത് പറയുന്നു.
''അതിനാല്‍ ഞാന്‍ വിദേശത്തേക്ക് ഒരു സോളോ ട്രിപ്പ് പോയി. കാരണം മുംബൈയിലും ഇന്ത്യയിലും ബിക്കിനിയും ധരിച്ച് കറങ്ങി നടക്കാനാകില്ല. അതിനാല്‍ ഞാന്‍ വിദേശത്ത് പോയി. മൂന്ന് ദിവസം രാവിലെ മുതല്‍ രാത്രി വരെ ഞാന്‍ ബിക്കിനി ധരിച്ച് നടന്നു. ബീച്ചിലും ബിക്കിനി ധരിച്ച് നടന്നു. ബോധപൂര്‍വ്വം തന്നെ ചെയ്തതാണ്. എന്റെ തന്നെ മനസിലുണ്ടായിരുന്ന ചിന്തകളെ പൊളിക്കണമായിരുന്നു. രണ്ടാമത്തെ ദിവസം തന്നെ ഞാന്‍ ബിക്കിനിയാണ് ധരിച്ചിരിക്കുന്നതെന്ന കാര്യം ഞാന്‍ മറന്നു. നോര്‍മല്‍ ആയി മാറി'' എന്നും താരം പറയുന്നു.
nushrat baruccha recalls group boys followed home