( moviemax.in) കാമുകിയുടെ വയസ് 27 അല്ല, 48 വയസാണെന്ന് കാമുകന്‍ തിരിച്ചറിഞ്ഞത് നാല് വര്‍ഷത്തെ ഡേറ്റിങ്ങിനുശേഷം. 26-കാരനായ യുവാവാണ് തന്റെ ദുരനുഭവം റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. 1998 ഏപ്രിലിലാണ് താന്‍ ജനിച്ചതെന്ന് കാമുകി എപ്പോഴും തന്നോട് പറയുമായിരുന്നെന്നും എന്നാല്‍ അവളുടെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ പാസ്പോര്‍ട്ട് കണ്ടെത്തിയെന്നും അതില്‍ 1977-ല്‍ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിരുന്നെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു.
'ഞാന്‍ നാല് വര്‍ഷമായി എന്റെ കാമുകിയുമായി ഡേറ്റിങ്ങിലാണ്. അവള്‍ എപ്പോഴും 1998 ഏപ്രിലിലാണ് ജനിച്ചതെന്ന് പറയുമായിരുന്നു. എന്നാല്‍ അവളുടെ ലാപ്‌ടോപ്പില്‍ നിന്ന് അവളുടെ പാസ്പോര്‍ട്ടിന്റെ ചിത്രം കിട്ടിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ 1977-ലാണ് ജനിച്ചതെന്ന് മനസ്സിലായത്.'യുവാവ് പറയുന്നു. സംശയിക്കാന്‍ തനിക്ക് കാരണമൊന്നും ഉണ്ടായിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കുന്നു.
കാരണം കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ് തോന്നിയിരുന്നത്. 'ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് എനിക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇത് എന്റെ ആദ്യ ദീര്‍ഘകാല ബന്ധമായതിനാലും എനിക്ക് മുന്‍പരിചയമില്ലാത്തതിനാലും ഞാന്‍ അത് അവഗണിച്ചു. അവര്‍ എപ്പോഴും തന്റെ ശരീരത്തോടും രൂപത്തോടും അഭിനിവേശം കാണിക്കുമായിരുന്നു.
അവരുടെ സുഹൃത്തുക്കളെല്ലാം 27 വയസിന് മുകളില്‍ പ്രായമുള്ളവരുമായിരുന്നു. പാസ്‌പോര്‍ട്ട് പോലെയുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍ ഞാന്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം നിസ്സാരമായ കാര്യങ്ങള്‍ പറഞ്ഞ് വിഷയം മാറ്റാനും അത് ഞാന്‍ കാണാതിരിക്കാനും അവര്‍ ശ്രമിച്ചു. എന്നെ കണ്ടുമുട്ടുന്നതിനും ഞാനുമായി പ്രണയത്തിലാകുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത പോസിറ്റീവായ ഒരു ഗര്‍ഭപരിശോധനാ ഫലത്തിന്റെ ചിത്രവും ഞാന്‍ അവരുടെ ലാപ്‌ടോപ്പില്‍ കണ്ടെത്തി.'-യുവാവ് കുറിച്ചു.
രേഖകള്‍ കാണിക്കാതിരിക്കാന്‍ യുവതി പറഞ്ഞ ഒഴിവുകഴിവുകളെ കുറിച്ചും യുവാവ് കുറിപ്പില്‍ പറയുന്നുണ്ട്. പ്രയാസമേറിയ ഒരു ഭൂതകാലമായിരുന്നു തന്റേതെന്നും മാതാപിതാക്കള്‍ക്ക് അവളെ വളര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ മുത്തച്ഛനാണ് കുട്ടിക്കാലത്ത് സംരക്ഷിച്ചതെന്നും യുവതി തന്നോട് പറഞ്ഞുവെന്ന് യുവാവ് പറയുന്നു. കുടുംബത്തിന്റെ ചിത്രങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്ങനെ ഒരെണ്ണമില്ലെന്നും കുടുംബത്തോടൊപ്പം ഒരുമിച്ച് താമസിച്ചിട്ടില്ലെന്നുമായിരുന്നു കാമുകിയുടെ മറുപടിയെന്നും യുവാവ് പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് യുവാവിനെ പിന്തുണച്ച് പ്രതികരിച്ചത്. ഇത്രയും കള്ളങ്ങളുടെ പുറത്ത് കെട്ടിപ്പടുത്ത ഈ ബന്ധം അവസാനിപ്പിക്കാനാണ് മിക്കവരും ഉപദേശിക്കുന്നത്. ഇതിലും വലിയ കള്ളങ്ങള്‍ ചിലപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ടാകുമെന്നും ആ സ്ത്രീയുടെ സ്വഭാവം മോശമാണെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ചിലര്‍ യുവാവിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പരിശോധിച്ച് കാമുകിയുടെ ചിത്രം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. യുവാവ് കള്ളം പറയുകയാണെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പരിശോധിക്കണമെന്നും കാമുകിയെ കണ്ടാല്‍ 48 വയസുകാരിയെപ്പോലെ തോന്നില്ലെന്നുമായിരുന്നു ഒരാളുടെ കമന്റ്.
#man #woman #dating #four #years #48not #27yearold