ആരാണ് റോഡിലൂടെ ഇഴഞ്ഞ് വരുന്നതെന്ന് നോക്കൂ; ഞെട്ടലൊഴിയാതെ നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ

ആരാണ് റോഡിലൂടെ ഇഴഞ്ഞ് വരുന്നതെന്ന് നോക്കൂ; ഞെട്ടലൊഴിയാതെ നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ
Mar 25, 2025 08:32 AM | By VIPIN P V

ന്യമൃ​ഗങ്ങളും മറ്റ് ജീവികളും നാട്ടിലിറങ്ങുന്നതിന്റെ അനേകം വീഡിയോകളും ചിത്രങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു പുതിയ സംഭവമല്ല ഇപ്പോൾ എന്ന് വേണം പറയാൻ. അതുപോലെ, ഒരു സംഭവം കഴിഞ്ഞ ദിവസം മുംബൈയിലും ഉണ്ടായി.

മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പവായ് കാമ്പസിലാണ് സംഭവം നടന്നത്. ഇവിടെ, റോഡിലൂടെ ഇഴഞ്ഞു വരുന്ന മുതലയെ കണ്ടത്തിന്റെ ഞെട്ടലിൽ ആണ് ആളുകൾ.

സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽ നിന്ന് രക്ഷപ്പെട്ട മുതലയാണത്രേ ഇത്. റോഡിലൂടെ സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 7 മണിക്കും 8 മണിക്കും ഇടയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വനം വകുപ്പിൽ നിന്നുള്ളവർ ഉടനടി സ്‌ഥലത്ത് എത്തുകയും മുതലയെ അവിടെ നിന്നും മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. മുനിസിപ്പൽ അധികൃതരും വനം ഉദ്യോഗസ്ഥരുമാണ് ഉടനടി തന്നെ സ്ഥലത്തെത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

മുതല റോഡിലൂടെ ഇഴഞ്ഞു വരുന്നതടക്കമുള്ള സംഭവങ്ങൾ ഇവിടെ നിന്നവർ ക്യാമറയിൽ പകർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

വൈറലായ ദൃശ്യങ്ങളിൽ റോഡിലൂടെ പതിയെ ഇഴഞ്ഞു വരുന്ന മുതലയെ കാണാം. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ആണ് ഇതെന്ന് പറയാതെ വയ്യ.

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇവിടെ മുതല വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീണ്ടും മുതല വന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ആളുകൾ ആശങ്കയിലായി എന്നും റിപ്പോർട്ടുകൾ പറയുന്നു.

https://x.com/Rajmajiofficial/status/1904066872070586372

#Look #who #crawling #road #locals #shocked #footage #goes #viral

Next TV

Related Stories
'അമ്മ കാമുകനൊപ്പം താമസിക്കാൻ പോയി, രണ്ട് വർഷത്തോളം ഒമ്പതുവയസുകാരൻ  ചെയ്തത്...!

Mar 27, 2025 03:32 PM

'അമ്മ കാമുകനൊപ്പം താമസിക്കാൻ പോയി, രണ്ട് വർഷത്തോളം ഒമ്പതുവയസുകാരൻ ചെയ്തത്...!

മാസങ്ങളോളം അയൽക്കാർക്കും കുട്ടികളുടെ അവസ്ഥയെ കുറിച്ച്...

Read More >>
വിവാഹ വേദിയിലേക്ക് സൈനികനായ വരന്റെ വ്യത്യസ്തമായ എൻട്രി, പക്ഷേ...ഒടുവിൽ ട്വിസ്റ്റ്!!

Mar 27, 2025 01:34 PM

വിവാഹ വേദിയിലേക്ക് സൈനികനായ വരന്റെ വ്യത്യസ്തമായ എൻട്രി, പക്ഷേ...ഒടുവിൽ ട്വിസ്റ്റ്!!

വിവാഹത്തിന്‍റെ തലേന്ന്, തന്‍റെ നാല് സഹ പാരാട്രൂപ്പർമാരോടൊപ്പമാണ് റൂഡ് അതീവ അപകട സാധ്യതയുള്ള ഈ അഭ്യാസം...

Read More >>
അത്ഭുതകോഴി, ഇതെന്താ ഇങ്ങനെ...!! രണ്ടല്ല നാല് കാൽ, കാണാനും വാങ്ങാനും വൻ തിരക്ക്, പക്ഷേ വിൽക്കില്ല

Mar 26, 2025 07:28 PM

അത്ഭുതകോഴി, ഇതെന്താ ഇങ്ങനെ...!! രണ്ടല്ല നാല് കാൽ, കാണാനും വാങ്ങാനും വൻ തിരക്ക്, പക്ഷേ വിൽക്കില്ല

വ്യത്യസ്തതകണ്ട കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന...

Read More >>
രാവിലെ കാമുകിയെ വിവാഹം ചെയ്തു, രാത്രി വീട്ടിലെത്തി മറ്റൊരു യുവതിയെ കൂടി വിവാഹം ചെയ്ത് യുവാവ്; പിന്നെ സംഭവിച്ചത്!

Mar 26, 2025 02:05 PM

രാവിലെ കാമുകിയെ വിവാഹം ചെയ്തു, രാത്രി വീട്ടിലെത്തി മറ്റൊരു യുവതിയെ കൂടി വിവാഹം ചെയ്ത് യുവാവ്; പിന്നെ സംഭവിച്ചത്!

രണ്ടാമത്തെ വിവാഹത്തെ കുറിച്ച് അറിഞ്ഞ ഇയാളുടെ കാമുകി കൂടിയായിരുന്ന പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി...

Read More >>
'2125 -ൽ  അന്യ​ഗ്രഹജീവികൾ  ഈ രാജ്യത്ത്';  ബാബ വം​ഗയുടെ പ്രവചനം വൈറൽ

Mar 25, 2025 12:57 PM

'2125 -ൽ അന്യ​ഗ്രഹജീവികൾ ഈ രാജ്യത്ത്'; ബാബ വം​ഗയുടെ പ്രവചനം വൈറൽ

എന്തായാലും, അന്യ​ഗ്രഹജീവികളെ കുറിച്ച് ബാബ വം​ഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ...

Read More >>
Top Stories

News Roundup