(moviemax.in) മഞ്ചേരിയിൽ അപകടത്തിൽപ്പെട്ടു മരിച്ച വ്ലോഗർ ജുനൈദിന്റെ സംസ്കാരം ഇന്ന് നടക്കും. വഴിക്കടവ് പൂവത്തിങ്കൽ ജുമാമസ്ജിദിൽ വച്ച് വൈകീട്ടോടെയാണ് കബറടക്കം നടക്കുക.
ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ജുനൈദിന്റെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ജുനൈദിന്റെ തലയ്ക്കു പിന്നിൽ മുറിവേറ്റിരുന്നു.
അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോഴിക്കോട് – വഴിക്കടവ് സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.
അപകടത്തിനു പിന്നാലെ റോഡരികിൽ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.
#funeral #vlogger #Junaid #who #died #accident #Manjeri #held #today.