ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; 'ധീരൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; 'ധീരൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
Mar 6, 2025 09:02 PM | By Susmitha Surendran

(moviemax.in) 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഈ പ്രമുഖ താരങ്ങൾ അടങ്ങിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു ആംബുലൻസിന് മുന്നിൽ ചിരിച്ചും ഗൗരവത്തിലും നിൽക്കുന്ന കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണാം. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, യു വി ആർ മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ .

കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#Characters #full #laughter #seriousness #Dheeran' #first #look #released

Next TV

Related Stories
ജനുവരിയിലെ ഏക വിജയ ചിത്രം; രേഖാചിത്രം ഇനി ഒടിടിയിൽ, സ്ട്രീമിം​ഗ് ആരംഭിച്ചു

Mar 6, 2025 08:22 PM

ജനുവരിയിലെ ഏക വിജയ ചിത്രം; രേഖാചിത്രം ഇനി ഒടിടിയിൽ, സ്ട്രീമിം​ഗ് ആരംഭിച്ചു

ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയിലെ നടന്റെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്...

Read More >>
'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല,  എട്ട് ഗുളിക കഴിച്ചിട്ടും ഉറക്കം വന്നില്ല, അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു' -  കല്‍പ്പന രാഘവേന്ദര്‍

Mar 6, 2025 02:57 PM

'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല, എട്ട് ഗുളിക കഴിച്ചിട്ടും ഉറക്കം വന്നില്ല, അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു' - കല്‍പ്പന രാഘവേന്ദര്‍

കല്‍പ്പനയും ഭര്‍ത്താവും അഞ്ച് വര്‍ഷമായി നിസാംപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്....

Read More >>
'ഭർത്താവിനെ മോശമാക്കാൻ വേണ്ടിയല്ല തുറന്ന് പറഞ്ഞത്, കുടുംബയോ​ഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ' -സുമ ജയറാം

Mar 6, 2025 02:48 PM

'ഭർത്താവിനെ മോശമാക്കാൻ വേണ്ടിയല്ല തുറന്ന് പറഞ്ഞത്, കുടുംബയോ​ഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ' -സുമ ജയറാം

ഭർത്താവിന്റെ സ്വന്തക്കാർക്ക് എന്റെ അഭിമുഖം കാരണം ഒരുപാട് ബുദ്ധിമുട്ടുണ്ടായിയെന്ന് എനിക്ക് അറിയാം. അതിൽ ഞാൻ ക്ഷമ...

Read More >>
കുട്ടിയെ എടുക്കില്ല... വേറെ എന്തും വാങ്ങിത്തരാൻ എനിക്ക്പറ്റും, കാരണം ഇതാണ്...! വൈറൽ ആയി സുരഭിയുടെ വീഡിയോ

Mar 6, 2025 01:34 PM

കുട്ടിയെ എടുക്കില്ല... വേറെ എന്തും വാങ്ങിത്തരാൻ എനിക്ക്പറ്റും, കാരണം ഇതാണ്...! വൈറൽ ആയി സുരഭിയുടെ വീഡിയോ

ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തോട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആരാധകരിൽ ഒരാൾ സംസാരിക്കാൻ എത്തിയപ്പോഴുള്ളതാണ്...

Read More >>
മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ

Mar 6, 2025 12:46 PM

മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ

നടനും സംവിധായകനുമായ നാദിര്‍ഷയും ധര്‍മജന്‍ ബോള്‍ഗാട്ടിയും മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഈ പരിപാടിയില്‍...

Read More >>
മെയ് രണ്ടിന് വരുമോ? തുടരും തിയറ്ററുകളിലേക്ക്...! ആകാംക്ഷയോടെ കാത്തിരുന്ന് പ്രേക്ഷകര്‍.

Mar 6, 2025 12:29 PM

മെയ് രണ്ടിന് വരുമോ? തുടരും തിയറ്ററുകളിലേക്ക്...! ആകാംക്ഷയോടെ കാത്തിരുന്ന് പ്രേക്ഷകര്‍.

എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍....

Read More >>
Top Stories