(moviemax.in ) പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായശേഷമാണ് സുരഭി ലക്ഷ്മി സിനിമയിൽ ചുവടുറപ്പിച്ചത്. എആർഎമ്മിന്റെ റിലീസിനുശേഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സോഷ്യൽമീഡിയയിൽ ചർച്ചയായതും സുരഭിയുടെ പ്രകടനമായിരുന്നു. അഭിനയം മാത്രമല്ല ഉദ്ഘാടനം അടക്കമുള്ള ഇവന്റുകളിലും അടുത്ത കാലത്തായി സുരഭി സജീവമാണ്. ഇപ്പോഴിതാ നടിയുടെ പുതിയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും ചർച്ചയായി മാറുന്നതും.
ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തോട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആരാധകരിൽ ഒരാൾ സംസാരിക്കാൻ എത്തിയപ്പോഴുള്ളതാണ് വീഡിയോ. പൊതുവെ പൊതു ചടങ്ങുകളിൽ പ്രിയ താരങ്ങളെ കാണാൻ എത്തുന്നവർ അവർക്കൊപ്പം നിന്ന് സംസാരിക്കാനും ഫോട്ടോയെടുക്കാനും അവസരം കിട്ടിയാൽ തങ്ങൾക്കൊപ്പമുള്ള കുട്ടികളെ കൂടി നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിക്കാറുണ്ട്.
ചിലർ കൈക്കുഞ്ഞുങ്ങളെ താരങ്ങൾക്ക് എടുക്കാൻ നൽകി ഫോട്ടോ പകർത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ സുരഭിയെ കാണാനെത്തിയ ഒരാൾ കുട്ടി എടുക്കാൻ നടിയോട് ആവശ്യപ്പെട്ടപ്പോൾ സുരഭി പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. കുട്ടിയെ താൻ എടുക്കില്ലെന്നാണ് സുരഭി ലക്ഷ്മി മറുപടിയായി പറഞ്ഞത്. അതിനുള്ള കാരണവും താരം മറുപടിക്കൊപ്പം വ്യക്തമാക്കി. കുട്ടിയെ ഞാൻ എടുക്കില്ല. വേറെ എന്തും എനിക്ക് വാങ്ങിത്തരാൻ പറ്റും.
കുട്ടികളെ എടുത്ത് കഴിയുമ്പോൾ അവർ ചിലപ്പോൾ കയ്യിലിരുന്ന് പിറകിലേക്ക് മലക്കും. അങ്ങനെ ഒരിക്കൽ ഒരു കുട്ടി എന്റെ കയ്യിൽ നിന്നും വീണിട്ടുണ്ട്. പിന്നെ എങ്ങനെയോ ആണ് ഞാൻ കുട്ടിയെ രക്ഷപ്പെടുത്തി കൊടുത്തത്. അതുകൊണ്ട് നിങ്ങൾ കൂടി എനിക്ക് അരികിൽ വന്ന് നിന്ന് എടുത്തോളു.
അഞ്ച് വയസായ കുട്ടിയെയൊക്കെ ഞാൻ എടുക്കും. അവർ വീണാലും വലിയ കുഴപ്പമില്ല. കൈക്കുഞ്ഞുങ്ങൾ കയ്യിലിരുന്ന് ചിലപ്പോൾ പിറകോട്ട് മറിയും. ചിലപ്പോൾ പരിചയമില്ലാത്തതുകൊണ്ടാകും എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്. വീഡിയോ വൈറലായതോടെ സുരഭിയുടെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചും വിയോജിപ്പിച്ച് പ്രകടിപ്പിച്ചുമെല്ലാം കമന്റുകൾ എത്തി.
ഭൂരിഭാഗം കമന്റുകളും സുരഭിയുടെ തീരുമാനം ശരിവെച്ചുള്ളതാണ്. എല്ലാവർക്കും കൈക്കുഞ്ഞുങ്ങളെ എടുക്കാൻ പ്രാക്ടീസുണ്ടാകണമെന്നില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ജാഡയെന്ന് വിളിച്ച് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമെല്ലാം കമന്റുകളുണ്ട്. സുരഭി പറ്റില്ലെന്ന് പറഞ്ഞത് ജാഡ കൊണ്ടല്ല. പേടി കൊണ്ടാണ്, പരിചയമില്ലാതെ കുഞ്ഞിനെ എടുത്തശേഷം എന്തെങ്കിലും പറ്റിയാൽ എല്ലാരും കൂടി അവരുടെ നേരെ തിരിയുമെന്ന് അവർക്കറിയാം, സുരഭിയുടെ മറുപടി ജാഡയിൽ നിന്നും വന്നതല്ല അവർ പറഞ്ഞത് തന്നെയാണ് ശരി.
കുഞ്ഞുങ്ങളെ എടുക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. അഞ്ച് വയസുള്ള കുട്ടിവീണലും സരമില്ല. അനുഭവം ഉള്ളത് കൊണ്ടല്ലേ പറയുന്നത്. അത് മനസിലാക്കിയാൽ പോരേ. അവരുടെ കയ്യിൽ നിന്ന് കുട്ടി വീണാലും അത് പിന്നെ ഒരു വർത്തയാകില്ലേ എന്നെല്ലാമാണ് നടിയുടെ തീരുമാനത്തെ അനുകൂലിച്ച് വന്ന കമന്റുകൾ. എം80മൂസയിലെ പാത്തുവായി അഭിനയിച്ചശേഷം കുട്ടികൾക്കുപോലും സുരഭി ലക്ഷ്മി പാത്തുവായിരുന്നു.
ഇപ്പോഴും മിനിസ്ക്രീൻ പ്രേക്ഷകർ സുരഭിയോട് സ്നേഹം പ്രകടിപ്പിക്കുന്നത് മൂസക്കായിയുടെ പാത്തുവെന്ന കഥാപാത്രത്തോടുള്ള ഇഷ്ടവും താൽപര്യവും കൊണ്ടാണ്. എആർഎമ്മിനുശേഷം കുട്ടികൾക്കിടയിൽ ചിത്രത്തിലെ സുരഭിയുടെ മുത്തശ്ശി കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ സുരഭിയുടെ അവസാനം റിലീസ് ചെയ്ത സിനിമ ഗെറ്റ് സെറ്റ് ബേബിയാണ്.
അജയന്റെ രണ്ടാം മോഷണത്തിനുശേഷം സുരഭി ചെയ്ത റൈഫിൾ ക്ലബ്ബിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നായിക റോളുകളെക്കാൾ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനാണ് സുരഭിയുടെ ശ്രമം. ജ്വാലാമുഖി അടക്കമുള്ള സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
#surabhilakshmi #latest #video #inauguration #function #make #discussion #internet