കന്നഡ നടി റന്യ റാവുവിന്റെ പക്കൽ നിന്ന് സ്വർണം പിടിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്ന് ഡിആർഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്‍ച ആണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വർണവുമായി ഡിആർഐ പിടികൂടിയത്.
തുടർന്ന് ബംഗളുരു ലവല്ലെ റോഡിൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകൾ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.
ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ റന്യയെ ഡിആർഒ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു.
റന്യ റാവുവിനെ ഡിആർഒ ഓഫീസിൽ ചോദ്യം ചെയ്‍തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. 15 ദിവസത്തിനിടെ നാല് തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്.
ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന റന്യയെ പൊലീസുകാരാണ് വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും.
ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.
#Huge #goldsmuggling #goldworth #crore #seized #actress