( https://moviemax.in/ ) തമിഴ് നാട്ടിൽ മാത്രമല്ല മലയാളത്തിലും ആരാധകർ ഉള്ള നടനാണ് ഇളയദളപതി വിജയ്. ഇന്ത മൂഞ്ചിയെ യാരാവത് പാക്കുമാ', എന്ന് ഒരുകാലത്ത് പറഞ്ഞവരെ കൊണ്ടുതന്നെ തിരിത്തി പറയിപ്പിച്ച് ആരാധകനാക്കിയ നടനാണ് വിജയ്.
നിലവിൽ തന്നെ സ്നേഹിക്കുന്ന ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഈ വേളയിൽ കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിൽ നിന്നുള്ളൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഈറോഡിൽ വച്ചായിരുന്നു ടിവികെ പാർട്ടിയുടെ പരിപാടി നടന്നത്. പ്രിയ താരത്തെയും നേതാവിനെയും കാണാൻ ഒട്ടനവധി പേരാണ് തടിച്ചുകൂടിയത്. ഇതിനിടെ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ഒരു ആരാധകൻ കയറി. വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം.
ലൈറ്റ് സ്റ്റാന്റിന് മുകളിൽ കയറിയ ആരാധകൻ വിജയെ കൈവീശി കാണിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. പലതവണ വിജയ് ഇക്കാര്യം പറയുന്നത് വീഡിയോയിൽ കാണാം.
താഴെ ഇറങ്ങിയാൽ മാത്രമെ ചുംബനം തരുള്ളൂവെന്ന് വിജയ് പറയുകയും ചെയ്തു. ഇതോടെയാണ് ആരാധകൻ താഴെ ഇറങ്ങിയത്. പിന്നാലെ സ്നേഹ ചുംബനവും വിജയ് ചിരിച്ച് കൊണ്ട് നൽകുന്നുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ വിജയിയുടെ കരുതലിനെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. കരൂർ അപകടം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കിപ്പുറമാണ് കഴിഞ്ഞ ദിവസം ടിവികെ പരിപാടി നടന്നത്.
actor thalapathy vijay kiss to fans erode tvk program


































