( https://moviemax.in/ ) കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മലപ്പുറം സ്വദേശിയുമായ ജാസിൽ ജാസി താൻ സർജറി ചെയ്തത് പൂർണ്ണമായും സ്ത്രീയായിയെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. അവനിൽ നിന്ന് അവളിലേക്ക് എന്നായിരുന്നു ജാസി തന്റെ സർജറിയുടെ വിശദാംശങ്ങൾ ഉൾകൊള്ളിച്ച് പങ്കിട്ട വീഡിയോയ്ക്ക് നൽകിയിരുന്ന ക്യാപ്ഷൻ. അതിനാൽ പൂർണ്ണമായും സ്ത്രീയായി മാറാനുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും ജാസി വിധേയയായി എന്നും വാർത്തകൾ പരന്നു.
ആശുപത്രിയിൽ നിന്നുള്ള വ്ലോഗ് വീഡിയോ വൈറലായതോടെ കാര്യങ്ങൾ പാടെ മാറി മറിഞ്ഞു. പരിഹാസം അവസാനിപ്പിച്ച് പ്രേക്ഷകർ പിന്തുണയ്ക്കുമെന്നാണ് ജാസി കരുതിയിരുന്നത്. എന്നാൽ പുതിയ വീഡിയോയ്ക്ക് ലഭിച്ചത് ഏറെയും വിമർശനമാണ്. ജാസി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ആളുകളുടെ പ്രതികരണം.
കാരണം അത്രയേറെ വേദനാജനകമായ ശസ്ത്രക്രിയയാണ് ലിംഗമാറ്റ സർജറി. അത് കഴിഞ്ഞൊരു വ്യക്തിക്ക് ഇത്രത്തോളം വേഗത്തിൽ യുട്യൂബിൽ പ്രത്യക്ഷപ്പെടാനോ അനായാസമായി സംസാരിക്കാനോ എഴുന്നേറ്റ് ഇരിക്കാനോ ഒന്നും കഴിയില്ലെന്നാണ് കമന്റുകൾ. ചില യുട്യൂർമാരും ജാസിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ബ്രസ്റ്റ് സർജറി മാത്രമാണ് ജാസി ചെയ്തതെന്ന് തോന്നുന്നു. ഡൗൺ സർജറി ചെയ്തതായി ജാസിയുടെ വാക്കുകളിൽ നിന്നും തോന്നുന്നില്ലെന്നാണ് യുട്യൂബറായ വിവി പറഞ്ഞത്. ജനങ്ങൾ വിശ്വസിക്കണമെങ്കിൽ മതിയായ തെളിവുകൾ കാണിക്കാൻ ജാസി ബാധ്യസ്ഥനാകുമെന്നും വിവി പറയുന്നു.
വീഡിയോ കണ്ടിട്ട് ജാസിയുടെ സർജറി കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സാധാരണയായി ഇത്തരം സർജറികൾ ചെയ്ത് കിടക്കുന്ന ആളുകൾക്ക് യൂറിൻ ബാഗ് കാണും കയ്യിൽ ഐവി ട്രിപ്പ് കാണും.
പക്ഷെ ജാസി വളരെ കൂളായി വന്നാണ് പറയുന്നത്. വളരെ വേദനാജനകമായ ഒരു പ്രോസസാണ് ഇത്. ഇതെല്ലാം നിസാരമെന്നാണ് ജാസിയുടെ വിചാരം. ഒരുപാട് പേർ തന്നെ കളിയാക്കിയെന്ന് ജാസി പറയുന്നുണ്ട്. പക്ഷെ സർജറി ചെയ്യില്ലെന്നും അത് തനിക്ക് പേടിയാണെന്നും ആദ്യം മീഡിയയ്ക്ക് മുന്നിൽ പറഞ്ഞത് ഇതേ ജാസി തന്നെയാണ്.
പബ്ലിക്കിന് മുന്നിൽ എന്താണോ വന്ന് കാട്ടികൂട്ടുന്നത് അത് കണ്ടിട്ടാണ് ആൾക്കാർ വന്ന് കുറ്റം പറയുന്നത്. നമ്മുടെ നാട്ടിൽ വേറെയും ഒരുപാട് ട്രാൻസ്ജെന്റേഴ്സുണ്ട്. അവരെയൊന്നും ആരും പോയി കളിയാക്കുന്നില്ലല്ലോ. ഇതേ സർജറിക്ക് വിധേയരായ ഒരുപാട് ആളുകളുണ്ട്. അവരുടെ എക്സ്പീരിയൻസ് ഒന്ന് നോക്കുന്നത് നന്നായിരിക്കും. കാരണം സർജറി കഴിഞ്ഞ് ആർക്കും ഉടനെ വന്നിരുന്ന് ഇങ്ങനൊന്നും സംസാരിക്കാൻ പറ്റില്ല.
നിസാരപ്പെട്ട സർജറിയല്ലല്ലോ. ഈ വിഷയത്തെ കുറിച്ച് ജാസി എന്താണ് മനസിലാക്കി വെച്ചിരിക്കുന്നത്. സർജറിയുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് എടുത്ത് ജാസി ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ജാസി സംസാരിക്കുന്നത് മാത്രം കേട്ട് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഒബ്സർവേഷനിലെങ്കിലും ജാസിയെ വെക്കില്ലേ.
എത്ര അനായാസമായാണ് ജാസി വന്ന് സംസാരിക്കുന്നത്. ഈ സർജറി കഴിഞ്ഞ് രക്ഷപ്പെടുക അല്ലെങ്കിൽ ജീവൻ തിരിച്ച് കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. ബ്രസ്റ്റ് സർജറി മാത്രമാണ് ജാസി ചെയ്തതെന്ന് തോന്നുന്നു. ഡൗൺ സർജറി ചെയ്തതായി ജാസിയുടെ വാക്കുകളിൽ നിന്നും തോന്നുന്നില്ല. ഡൗൺ സർജറി ഒന്നും ചെയ്ത് കഴിഞ്ഞാൽ ഇങ്ങനൊന്നും വന്ന് ഇരിക്കാൻ പറ്റില്ല. ജാസി ചെയ്യുന്നതെല്ലാം അനാവശ്യ കാര്യങ്ങളല്ലേ. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയല്ലേ എന്നാണ് വിവി ചോദിച്ചത്.
സ്ത്രീയെപ്പോലെ പെരുമാറാനും വസ്ത്രം ധരിക്കാനും എല്ലാം തുടങ്ങിയിരുന്നുവെങ്കിലും ജാസി സർജറികൾ ഒന്നും ഇതുവരേയും ചെയ്തിരുന്നില്ല. അതിനാൽ തന്നെ ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെടുന്ന ആളുകൾ തന്നെ ജാസിക്ക് എതിരെ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിമർശനങ്ങൾ പെരുകിയപ്പോഴാണ് സർജറി കഴിഞ്ഞുവെന്ന വീഡിയോയുമായി ജാസി എത്തിയത്. അതിനാലാണ് ആളുകൾ ജാസിയുടെ വാക്കുകൾ വിശ്വസിക്കാൻ മടിക്കുന്നത്.
Jassie Ashi surgery, breast surgery



































