( https://moviemax.in/) അന്തരിച്ച നടൻ ശ്രീനിവാസൻ്റെ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി. ഭൗതീക ശരീരം കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ ശ്രീനിവാസന്‍ യാത്രയാകുമ്പോള്‍ വെറുമൊരു സിനിമാ പ്രവര്‍ത്തകനപ്പുറം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച ഒരു സാമൂഹ്യ നിരീക്ഷകനെയാണ് നഷ്ടമാകുന്നത്. ഹാസ്യ ചിത്രങ്ങള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിരിക്കുന്നതിലപ്പുറം ഗൗരവകരമായ ചിന്തകളിലേക്കും കൊണ്ടു പോകാന്‍ ശ്രീനിവാസന്‍ എന്ന അഭിനേതാവിനും തിരക്കഥാകൃത്തിനും സാധിച്ചു.
ആവര്‍ത്തന വിരസതയില്ലാത്ത പ്രമേയങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നതില്‍ വിജയിച്ച ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് നല്‍കിയ വിടവ് നികത്താന്‍ സാധിക്കാത്തതിനു തന്നെയാണ്.
ശ്രീനിവാസന്‍ എന്ന കലാകാരന്‍ ചെയ്ത സിനിമകള്‍ ജനപ്രിയ സിനിമകളായതിനൊപ്പം നിരൂപ പ്രശംസക്കും അര്‍ഹമായി. 1989 ല്‍ പുറത്തിറങ്ങിയ ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിനാണ് അദ്ദേഹത്തെ തേടിയുള്ള ആദ്യ പുരസ്‌കാരം എത്തുന്നത്.
ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് വടക്കുനോക്കി യന്ത്രത്തിനു ലഭിച്ചു. ഒരു സാധാരണക്കാരന് ജീവിതത്തിലുണ്ടാകുന്ന അപകര്‍ഷതാബോധത്തെ പ്രേക്ഷകരിലേക്കെത്തിച്ച ഈ ചിത്രത്തിന് അതേവര്‍ഷം തന്നെ മികച്ച കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്‌കാരവും ലഭിച്ചു.
Srinivasan passes away, public viewing at Town Hall ends






























