(moviemax.in ) വീട്ടിലുള്ള എല്ലാവരും ഒരുപോലെ യൂട്യൂബ് ചാനലില്‍ നിറഞ്ഞ് നില്‍ക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. ഭാര്യയും മക്കളുമൊക്കെ അവരുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നത് പതിവാണ്. കൂട്ടത്തില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണ. ഡാന്‍സ് റീല്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ദിയ ഇപ്പോള്‍ നല്ലൊരു കുടുംബിനിയാകുന്നതിന്റെ വിശേഷങ്ങളാണ് പറയാറുള്ളത്.
സുഹൃത്തായ അശ്വിന്‍ ഗണേശിനെ വിവാഹം കഴിച്ച ദിയ ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേര്‍ന്ന് ഒരു പൂജ നടത്തിയതിന്റെ വിശേഷങ്ങള്‍ ദിയ പങ്കുവെച്ചിരുന്നു. തന്റെ വീട്ടിലുള്ളവര്‍ക്ക് ഇതിനെ പറ്റി വലിയ ധാരണയില്ലെന്നും ആദ്യമായിട്ടാണ് ഇങ്ങനൊന്ന് നടത്തുന്നതെന്നുമാണ് താരപുത്രി പറഞ്ഞത്.
പിന്നാലെ അനിയത്തി ഇഷാനി കൃഷ്ണയും അമ്മ സിന്ധുവുമൊക്കെ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. തന്റെ സാരിയുടെയും ആഭരണങ്ങളുടെയും വിശേഷങ്ങളും വീട്ടില്‍ നടന്ന സംഭവങ്ങളുമൊക്കെ കോര്‍ത്തിണക്കിയൊരു വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. രണ്ട് കുടുംബത്തിലെയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറില്‍ താഴെയുള്ള ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.
മടിസര്‍ സാരിയില്‍ ആദ്യം സുന്ദരിയായി എത്തിയ ദിയ തൊട്ടടുത്ത ദിവസത്തെ ചടങ്ങില്‍ കറുപ്പ് നിറമുള്ള സാരിയാണ് ഉടുത്തത്. ഇതിനെ കുറിച്ച് ആരും തെറ്റിദ്ധരിക്കേണ്ടെന്നും ഇത് ആചാരത്തിന്റെ ഭാഗമാണെന്നുമാണ് ഓസിയുടെ അമ്മായിയമ്മ പറഞ്ഞത്.
മീനമ്മയുടെ വാക്കുകളിങ്ങനെയാണ്... 'അഞ്ചാം മാസത്തില്‍ നടത്തുന്ന ചടങ്ങാണിത്. പസങ്കൈ കറുപ്പ് എന്നാണിതിന് പറയുന്നത്. കറുപ്പ് സാരി ഉടുപ്പിച്ച് കറുപ്പ് വളകളും ഇടിപ്പിക്കും. അതിന് പിന്നൊരു കാരണം കൂടിയുണ്ട്. ഈ സമയത്ത് കുറച്ച് ഭംഗിയൊക്കെ പെണ്‍കുട്ടികള്‍ക്ക് വരും. അപ്പോള്‍ ആരുടെയും കണ്ണ് കിട്ടാതിരിക്കാന്‍ വേണ്ടിയും മാത്രമല്ല വയറ്റിലുള്ള കുട്ടിയ്ക്ക് ദേഹരക്ഷ കിട്ടുന്നതിന് വേണ്ടിയും ചെയ്യുന്ന ഫങ്ഷനാണ് ഇതെന്നുമാണ്,' ദിയയുടെ അമ്മായിയമ്മ പറഞ്ഞത്.
ശേഷം നടന്ന കാര്യങ്ങളും വീട്ടിലെ വിശേഷങ്ങളുമൊക്കെ സിന്ധു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് അമ്മമാരും സൂപ്പറാണെന്നാണ് ചിലരുടെ കമന്റുകള്‍. മാത്രമല്ല വിവാഹത്തിനെക്കാളും ദിയ സുന്ദരിയായി തോന്നിയതും സന്തോഷവതിയായി കണ്ടതുമൊക്കെ ഇപ്പോഴാണെന്നും ആരാധകര്‍ പറയുന്നു.
'ദിയ കണ്ടിട്ട് ഒരു ദേവിയെ പോലെ ഉണ്ട്. പണ്ട് അമ്മയുടെ വ്‌ലോഗില്‍ നില്‍ക്കാത്ത ദിയ ഇപ്പോള്‍ ഫുള്‍ടൈം ഇവിടെ തന്നെയുണ്ട്. കല്യാണം കഴിഞ്ഞതിനുശേഷം ആണെന്ന് തോന്നുന്നു കുടുംബവുമായി ഒരുപാട് അടുത്തതെന്നാണ്', ഒരാളുടെ കമന്റ്. എന്നാല്‍ ഗര്‍ഭിണിയായത് കൊണ്ട് ഇറങ്ങി ഓടാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് ഓസി അവിടെ പിടിച്ച് നില്‍ക്കുന്നതെന്നാണ് ഇതിന് മറുപടിയായി വന്ന മറ്റൊരു കമന്റ്.
കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും വ്യത്യസ്തയായി നില്‍ക്കാറുള്ള ആളാണ് ദിയ. ചേച്ചി അഹാന അടക്കമുള്ളവര്‍ സിനിമയും കരിയറുമൊക്കെയായി പോകുമ്പോള്‍ വിവാഹം കഴിച്ച് കുടുംബജീവിതം ആസ്വദിക്കണമെന്നായിരുന്നു ദിയയുടെ ആഗ്രഹം. മുന്‍പ് പലപ്പോഴും ഇതിനെ കുറിച്ച് സംസാരിച്ച ഓസി അശ്വിനുമായിട്ടുള്ള വിവാഹം സ്വയം തീരുമാനിച്ച് നടത്തിയതാണ്.
#sindhukrishna #latest #vlog #about #daughter #diyakrishna #pregnancy #pooja