എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

 എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി
Dec 25, 2025 07:31 PM | By Kezia Baby

(https://moviemax.in/)മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. ഓർമ്മദിനത്തിൽ എംടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം. എന്നും ഓർമ്മകളിൽ...' എന്നാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.

നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

Mammootty, M.T. Vasudevan Nair, Memorial Day

Next TV

Related Stories
2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

Dec 25, 2025 12:37 PM

2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

Dec 25, 2025 12:25 PM

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു...

Read More >>
Top Stories










News Roundup