Dec 26, 2025 04:35 PM

തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സന്ദീപ് പ്രദീപ് ചിത്രം 'എക്കോ' ഉടൻ ഒടിടിയിലെത്തും . ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് സന്ദീപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

'ചില സത്യങ്ങൾ എത്ര ശ്രമിച്ചാലും കണ്ടെത്താൻ കഴിയില്ല. നെറ്റ്ഫ്ലിക്സിൽ ഡിസംബർ 31ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എക്കോ കാണുക' എന്ന കുറിപ്പോടുകൂടിയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കിട്ടത്. ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 40 കോടിയിലധികം രൂപ നേടി വാണിജ്യ വിജയമായി.

ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രിലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.

Sandeep Pradeep's film Echo to go OTT soon release date out

Next TV

Top Stories










News Roundup