(https://moviemax.in/) സീരിയൽ നടൻ സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. ബുധനാഴ്ച രാത്രി 8.30-ഓടെ എംസി റോഡിൽ ആയിരുന്നു സംഭവം. അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരേയും പോലീസിനേയും സിദ്ധാർഥ് ആക്രമിച്ചതായും പരാതിയുണ്ട്.
കോട്ടയം ഭാഗത്തുനിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കയ്യേറ്റം ചെയ്തതായാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടൻ വാക്കുതർക്കമുണ്ടായി. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
Pedestrian injured after being hit by serial actor Siddharth's vehicle


































