(https://moviemax.in/)അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ആദ്യ ഷോകളിലെ റിവ്യൂകൾ പ്രകാരം, ചിത്രം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് എന്ന നിലയ്ക്കാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നിവിനും അജു വർഗീസും ചേർന്നുള്ള കോമഡി ട്രാക്ക് പ്രേക്ഷകരെ നല്ല രീതിയിൽ ചിരിപ്പിക്കുന്നുവെന്നും ഇരുവരുടെയും സീനുകൾക്ക് തിയേറ്ററുകളിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.
റിയ ഷിബുവിന്റെ പ്രകടനവും ശ്രദ്ധേയമാണെന്ന അഭിപ്രായങ്ങളും ഉയരുന്നു. ഫൺ, ഹാസ്യം നിറഞ്ഞ ആദ്യ പകുതിയും, ഇമോഷനോടെ മുന്നേറുന്ന ഫീൽ-ഗുഡ് രണ്ടാം പകുതിയും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ആദ്യ കാഴ്ചക്കാരുടെ വിലയിരുത്തൽ. ഹൊറർ ഷേഡ് ഉൾക്കൊള്ളുന്ന ഫാന്റസി ഘടകങ്ങളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുക്കിയ ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി കാണാനായി എന്നതാണ്.
ക്രിസ്മസിനു റിലീസായ സിനിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കുമില്ലാത്ത കുതിപ്പാണ് സർവ്വം മായ നടത്തുന്നത്.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.
എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പ്രൊമോഷൻ ഹെഡ് – ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.
Nivin Pauly, 'Sarvam Maya', Akhil Sathyan


































