(moviemax.in ) ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷം ചെയ്യുകയും ചെയ്ത അഭിനേത്രിയാണ് സുമ ജയറാം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം രണ്ട് ആൺകുട്ടികളുടെ അമ്മയുമാണിന്ന്.
സുമയുടെ വിവാഹവും മക്കളുടെ ജനനവുമെല്ലാം വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു. ഏറെ നാളുകൾക്കുശേഷം അടുത്തിടെ സുമ നൽകിയൊരു അഭിമുഖവും ഭർത്താവിന്റെ മദ്യപാന ശീലത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും വൈറലായിരുന്നു.
എന്നാൽ അങ്ങനൊരു തുറന്ന് പറച്ചിൽ നടത്തിയതുകൊണ്ട് ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് മുഷിച്ചിലുണ്ടായിയെന്ന് പറയുകയാണ് സുമ ജയറാം. പുതിയ വീഡിയോയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് തുറന്ന് പറച്ചിലിന് തന്നെ പ്രേരിപ്പിച്ച കാര്യവും സുമ വ്യക്തമാക്കി. ഭർത്താവിനെ മോശമാക്കാൻ വേണ്ടി നടത്തിയ തുറന്ന് പറച്ചിലായിരുന്നില്ലെന്നും താൻ അനുഭവിക്കുന്ന വേദനയാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കി.
തന്നെ കുറിച്ച് നിരന്തരമായി ആളുകൾ ഭർത്താവിനോട് പരാതി പറയുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും സുമ കൂട്ടിച്ചേർത്തു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
ഭർത്താവിന്റെ സ്വന്തക്കാർക്ക് എന്റെ അഭിമുഖം കാരണം ഒരുപാട് ബുദ്ധിമുട്ടുണ്ടായിയെന്ന് എനിക്ക് അറിയാം. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചോദ്യം വന്നപ്പോൾ എന്റെ മനസിൽ തോന്നിയത് ഭർത്താവിന്റെ മദ്യപാനത്തിന്റെ കാര്യമാണ്. അത് എപ്പോൾ പറയാനും ഞാൻ ഓക്കെയാണ്. മദ്യപാനം മാത്രമായി ജീവിക്കുന്ന വ്യക്തികൾക്കൊപ്പം കഴിയുന്നവരുടെ ജീവിതം ഭയങ്കര ബുദ്ധിമുട്ടുള്ളതാകും. ആരും മദ്യപിക്കരുതെന്ന് ഞാൻ പറയുന്നില്ല. വൈഫുമായി തന്നെ ഒരുമിച്ച് ഇരുന്ന് ഡ്രിഗ്സ് കുടിക്കുന്ന എത്രയോ നല്ല ഫാമിലിയുണ്ട്. അങ്ങനെയൊക്കെ ചെയ്ത് നമ്മൾ സന്തോഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
പക്ഷെ മദ്യത്തിന് കൺട്രോളായി നമ്മൾ പറയുന്നത് മനസിലാക്കാതെ മുന്നോട്ട് പോകുന്ന വ്യക്തിക്കൊപ്പം ജീവിക്കുമ്പോഴുള്ള എന്റെ ബുദ്ധിമുട്ടാണ് ഞാൻ പറഞ്ഞത്. അന്ന് ഭർത്താവിനെ കുറിച്ച് പറഞ്ഞപ്പോൾ വീട്ടുപേര് എടുത്ത് പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഞങ്ങളുടെ ഫാമിലിയിലെ ഒരു ചേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സങ്കടത്തിന്റെ പേരിലാണ് പറഞ്ഞത്. അല്ലാതെ എന്റെ ഭർത്താവിനെ മോശമാക്കാൻ പറഞ്ഞതല്ല. ഭർത്താവ് മനസിലാക്കാൻ വേണ്ടിയാണ് പറഞ്ഞത്.
എന്റെ ഭർത്താവ് മദ്യം നിർത്തിയാൽ അദ്ദേഹത്തിന്റെ ശരീരം ഓക്കെയാകും മനസ് ഓക്കെയാകും പറയുന്ന കാര്യങ്ങൾക്ക് ഒരു വ്യക്തത വരും ബിസിനസിൽ ശ്രദ്ധിക്കാൻ പറ്റും. അത് മാത്രമാണ് എന്റെ ഉദ്ദേശം. അല്ലാതെ മോശമാക്കാൻ പറഞ്ഞതല്ല. ഞാൻ അനുഭവിച്ച വേദനകളാണ് പറഞ്ഞത്.
ഫാമിലിയിലുള്ളവർ പലരും ഭർത്താവിനെ വിളിച്ച് എന്നെ കുറിച്ച് നിരന്തരമായി പറയുന്നുണ്ട്. മദ്യപാനികളോട് നിരന്തരമായി ഒരാളെ കുറിച്ച് നെഗറ്റീവ് പറഞ്ഞാൽ രാവിലെ മുതൽ വൈകീട്ട് വരെ കുടിക്കുന്ന വ്യക്തി ഇത് തന്നെ കേട്ടാൽ അവസാനം വലിയൊരു പൊട്ടിത്തെറിയുണ്ടാകും. അത് ഫാമിലി മനസിലാക്കുക. അതുകൊണ്ട് കൂടിയാണ് വീണ്ടും ഇങ്ങനൊരു വീഡിയോ ഇടുന്നത്. കുടുംബയോഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ വന്നു.
അവൾക്ക് അഭിനയിക്കാൻ പോകാൻ വേണ്ടിയാണ് എന്റെ മകനെ പറ്റി അങ്ങനൊക്കെ പറഞ്ഞതെന്നൊക്കെ കേട്ടു. അങ്ങനെയൊന്നുമല്ല. ഫാക്ടാണ് ഞാൻ പറഞ്ഞത്. എനിക്ക് വന്ന ബുദ്ധിമുട്ടുകളാണ് ഞാൻ പറഞ്ഞത്. അവഗണിക്കുന്ന രീതിയിൽ ഒരു കുടുംബം പെരുമാറുമ്പോൾ നമ്മൾ അതിൽ നിന്നും മാറുന്നതാണ് നല്ലത്.
അമ്മയും മകനും നിരന്തരമായി സംസാരിക്കുന്നത് എന്നേയും കുടുംബത്തേയും പറ്റിയുള്ള വേണ്ടാത്ത കാര്യങ്ങളാണ്. അമ്മമാർക്ക് മക്കളോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പക്ഷെ കാര്യങ്ങൾ മനസിലാക്കി സംസാരിക്കണമെന്നുമാണ് സുമ ജയറാം പറഞ്ഞത്. അഭിനയത്തിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് സുമ ജയറാം.
#sumajayaram #says #she #is #facing #opposition #family #revealing #husbands #drinking #habits