'എനിക്ക് ഇഷ്ടം തോന്നി, അത് കൊണ്ട് ചെയ്തു,; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്

'എനിക്ക് ഇഷ്ടം തോന്നി, അത് കൊണ്ട് ചെയ്തു,; ട്രെയിനിൽ സഹയാത്രികനെ ബലമായി ഉമ്മവച്ചതിനെ ന്യായീകരിച്ച് യുവാവ്
Mar 6, 2025 03:04 PM | By Susmitha Surendran

(moviemax.in) ട്രെയിനില്‍ യാത്ര ചെയ്യവെ തന്നെ ബലമായി ചുംബിച്ചയാളെ ചോദ്യം ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ട്രെയിനില്‍ വല്ലപ്പോഴുമാണ് റിസർവേഷന്‍ കിട്ടുക.

അങ്ങനെ അപൂർവ്വമായി ലഭിച്ച റിസർവേഷന്‍ സീറ്റില്‍ സമാധാനത്തോടെ സ്വസ്ഥമായി കിടന്ന് യാത്ര ചെയ്യുന്നതിനിടെ, അടുത്തെത്തിയ മറ്റൊരു യാത്രക്കാരന്‍ അനുമതിയില്ലാതെ തന്നെ ചുംബിച്ചെന്ന് ആരോപിച്ചാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്.

സഹയാത്രികന്‍റെ അപ്രതീക്ഷിത പ്രവർത്തിയില്‍ ഭയന്ന് പോയ യുവാവ് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് വീഡിയോ ചിത്രീകരിച്ച് കൊണ്ട് അജ്ഞാതനായ അയാളെ ചോദ്യം ചെയ്യുന്നു. ട്രെയിനിലെ മറ്റ് യാത്രക്കാരെല്ലാം നിശബ്ദരായി ഇരുവരുടെയും സംഭാഷണം ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.

'ഞാന്‍ ട്രെയിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അതിനിടെ ഇയാൾ വന്ന് ബലമായി തന്നെ ചുംബിച്ചു. ഞാന്‍ അത് ചോദ്യം ചെയ്തപ്പോൾ നിരുത്തരവാദപരമായി, 'എനിക്ക് ഇഷ്ടം തോന്നി. അത് കൊണ്ട് ചെയ്തു' എന്നായിരുന്നു അയാളുടെ മറുപടി.

അയാളുടെ ഭാര്യ, 'അത് വലിയ കാര്യമല്ലെന്ന് പറഞ്ഞ്' അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അതുവരെ ഭര്‍ത്താവിനെ ന്യായീകരിച്ച് ഇരുന്ന ഭാര്യ പെട്ടെന്ന് ഭർത്താവിനെ രക്ഷിക്കാനായി യുവാവിന്‍റെ മുന്നില്‍ കരയുകയും കാലില്‍ വീഴാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. അജ്ഞാതനായ മനുഷ്യനെ ചോദ്യം ചെയ്യാന്‍ യുവാവ് കാണിച്ച ധൈര്യത്തെ നിരവധി പേര്‍ പ്രശംസിച്ചു.


#Young #man #defends #forcibly #kissing #fellow #passenger #train

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories