(moviemax.in ) ബോളിവുഡിലെ ഒട്ടുമിക്ക താരസുന്ദരിമാര്‍ക്കിടയിലേക്ക് പെട്ടെന്ന് വളര്‍ന്ന് വന്ന താരമാണ് അമീഷ പട്ടേല്‍. ഹൃത്വിക് റോഷനൊപ്പം 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെയാണ് അമീഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയുടെ വിജയം അമീഷയുടെ കരിയറില്‍ വഴിത്തിരിവായി. കൈനിറയെ സിനിമകളുമായി നടി തിരക്കിലായി.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി. ഇടയ്ക്ക് ചില ഗോസിപ്പുകളും നടിയുടെ പേരിലുണ്ടായി. ഇപ്പോഴിതാ നടന്‍ സഞ്ജയ് ദത്തുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റി അമീഷ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
മാധുരി ദീക്ഷിത് അടക്കം പ്രമുഖരായ ഒട്ടുമിക്ക നടിമാരുമായി പ്രണയത്തിലായ നടനാണ് സഞ്ജയ് ദത്ത്. മറ്റ് പല വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരം മൂന്ന് തവണ വിവാഹിതനും ലിവിംഗ് ടുഗദറായി ചിലര്‍ക്കൊപ്പം താമസിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ താനും സഞ്ജയും അത്രയും ക്ലോസ് ആയിട്ടുള്ള സുഹൃത്തുക്കളായിരുന്നെന്നാണ് അമീഷ പറയുന്നത്. അതിന്റെ പേരില്‍ ചില നിയന്ത്രണങ്ങളും അദ്ദേഹം നടത്തിയെന്നും നടി പറഞ്ഞു.
ഈ സിനിമാ മേഖലയില്‍ നില്‍ക്കാന്‍ പറ്റാത്ത അത്രയും നിഷ്‌കളങ്കയാണ്. ഞാന്‍ നിനക്കൊരു വരനെ കണ്ടെത്തി, നിന്നെ വിവാഹം കഴിപ്പിച്ച് കന്യാദാനം നടത്തി തരാമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സഞ്ജു വല്ലാതെ കെയര്‍ തരുന്ന ആളാണ്. എന്നോട് ആരാധനയുണ്ടായിരുന്നു. എപ്പോഴും എന്റെ ക്ഷേമം ഉറപ്പാക്കും. സുഖമാണോ എന്ന് എല്ലായിപ്പോഴും ചോദിക്കാറുണ്ട്.
ഒരിക്കല്‍ സഞ്ജയ് ദത്തിന്റെ വീട്ടില്‍ വെച്ച് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അന്ന് ആ വീട്ടിലേക്ക് വരുമ്പോള്‍ മോഡേണ്‍ വസ്ത്രങ്ങളോ ഷോര്‍ട്‌സോ ധരിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം സഞ്ജയ് ദത്തിനുണ്ടായിരുന്നു. എന്നെ കൂടുതല്‍ സംരക്ഷിക്കുന്ന ആളെന്ന നിലയിലാണ് അത്തരം നിയന്ത്രണങ്ങള്‍ അദ്ദേഹം നടത്തിയത്. മാത്രമല്ല അദ്ദേഹം എന്റെ കാര്യത്തില്‍ വളരെ പൊസസ്സീവുമായിരുന്നു.
എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍, എനിക്ക് ഷോര്‍ട്ട്‌സ് ധരിക്കാന്‍ അനുവാദമില്ലായിരുന്നു. അവിടേക്ക് പോകുമ്പോഴെല്ലാം സല്‍വാര്‍ കമീസ് പോലുള്ള ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പുള്ളി പറയുമായിരുന്നു എന്നുമാണ് നടി വെളിപ്പെടുത്തിയത്. മാത്രമല്ല സഞ്ജയുടെ പേര് കൂടി ചേര്‍ത്ത് പ്രചരിച്ച പഴയൊരു വാര്‍ത്തയെ കുറിച്ചും അതിലെ സത്യമെന്താണെന്നും അമീഷ തുറന്ന് സംസാരിച്ചിരുന്നു.
2012ല്‍, സഞ്ജയ് ദത്തും അമീഷ പട്ടേലും രോഹിത് ധവാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായി. അന്ന് അമീഷ ധരിച്ച വസ്ത്രം ഇറങ്ങി കിടന്നതിനാല്‍ ഒരു ദുപ്പട്ട കൊണ്ട് ദേഹം മറയ്ക്കാന്‍ സഞ്ജയ് ആവശ്യപ്പെട്ടെന്നും അത് നടിയെ ദേഷ്യത്തിലാക്കിയെന്നുമാണ് കഥകള്‍.
നടന്റെ പ്രവൃത്തി ഇഷ്ടപ്പെടാതെ അമീഷ സഞ്ജയോട് കയര്‍ത്ത് സംസാരിച്ചെന്നും റിപ്പോര്‍ട്ട് വന്നെങ്കിലും അത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് നടി വ്യക്തമാക്കുന്നത്.
ബോളിവുഡിലെ കോമേഴ്ഷ്യല്‍ ഹിറ്റായ ചിത്രമായിരുന്നു കഹോ നാ പ്യാര്‍ ഹേ. ഇതിലൂടെ അരങ്ങേറ്റം കുറിച്ച അമീഷയ്ക്ക് പുതുമുഖ നായികനടിയ്ക്കുള്ള അവാര്‍ഡുകളും ലഭിച്ചു. അതേ സമയം തന്നെ തെലുങ്കില്‍ ബദ്രി എന്ന സിനിമയില്‍ അഭിനയിച്ച് ആ വര്‍ഷം തന്നെ മറ്റൊരു ഹിറ്റും അമീഷ സ്വന്തമാക്കി.
പിന്നീട് അഭിനയിച്ച സിനിമകള്‍ അത്ര ഗുണം ചെയ്യാതെ വന്നതോടെ അമീഷയുടെ കരിയര്‍ തന്നെ ഇല്ലാതെയായി. നായികയില്‍ നിന്നും സഹനടിയുടെ വേഷത്തിലേക്ക് അമീഷ ചുരുങ്ങി. 2023 ലാണ് നടി സിനിമയിലേക്ക് ശക്തമായൊരു തിരിച്ച് വരവ് നടത്തുന്നത്.
ഇനിയും വിവാഹിതയല്ലെങ്കിലും അമീഷയുടെ പേരില്‍ ചില വിവാദങ്ങളുമുണ്ടായിരുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്ത് സംവിധായകന്‍ വിക്രം ഭട്ടുമായി നടി പ്രണയത്തിലായിരുന്നു. ഏറെ കാലം പ്രണയിക്കുകയും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയെങ്കിലും വേര്‍പിരിയുകയായിരുന്നു.
#sanjaydutt #not #allowed #wear #short #dress #because #his #possessiveness #says #ameeshapatel