സഹോദരി കള്ളം പറഞ്ഞു, വരന്റെ വീട്ടുകാർക്ക് വേണ്ടി പറ്റിച്ചു പണം വാങ്ങി; വിവാഹത്തിൽ പങ്കെടുത്തില്ലെന്ന് യുവതി, സംഭവമിങ്ങനെ!

സഹോദരി കള്ളം പറഞ്ഞു, വരന്റെ വീട്ടുകാർക്ക് വേണ്ടി പറ്റിച്ചു പണം വാങ്ങി; വിവാഹത്തിൽ പങ്കെടുത്തില്ലെന്ന് യുവതി, സംഭവമിങ്ങനെ!
Mar 6, 2025 10:47 PM | By Athira V

(moviemax.in) വളരെ വിചിത്രമെന്ന് കേട്ടാൽ തോന്നുന്ന അനേകം അനുഭവങ്ങൾ പലരും റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ സഹോദരിയുടെ ആഡംബരപൂർണമായ നാല് ദിവസത്തെ വിവാഹാഘോഷങ്ങളിൽ താൻ പങ്കെടുത്തില്ല എന്നാണ്യു പോസ്റ്റ് പങ്കുവച്ച യുവതി പറയുന്നത്.

ദുബായിലാണ് ചടങ്ങുകൾ നടന്നത്. സഹോദരിയുടെ വിവാഹം വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്കും കുടുംബത്തിനും ഉണ്ടാക്കിയത് എന്നാണ് യുവതിയുടെ പരാതി. തന്റെ ഇളയ സഹോദരി 28 -കാരിയായ കാറ്റിയും 29 വയസ്സുള്ള വരൻ ക്രിസ്സും ദുബായിൽ ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗാണ് പ്ലാൻ ചെയ്തത് എന്ന് യുവതി പറയുന്നു.

സാമ്പത്തികമായി നല്ല അവസ്ഥയിലാണ് കാറ്റിയും ക്രിസ്സും. കാറ്റി കുടുംബത്തോട് അവർ താമസിക്കുന്ന ആഡംബരഹോട്ടലിൽ തന്നെ താമസിക്കാനാണ് ആവശ്യപ്പെട്ടത്. വിമാനയാത്രയ്ക്ക് മാത്രം ഏകദേശം 4000 ഡോളറാണ് ചിലവ്.

അതിനിടയിൽ കാറ്റി വിവാഹം നടക്കുന്ന വേദിയുടെ വാടക പെട്ടെന്ന് കൂടി എന്ന് പറഞ്ഞ് തന്റെ കുടുംബത്തോട് 17,000 (ഏകദേശം 14 ലക്ഷം) ഡോളർ വായ്പയായി ചോദിച്ചു.

അങ്ങനെ 7000 ഡോളർ താനും 10000 ഡോളർ അച്ഛനും അമ്മയും ചേർന്ന് കൊടുത്തു. എന്നാൽ, പിന്നീടാണ് മനസിലായത് ആ പണം വിവാഹവേദിക്ക് വേണ്ടി ആയിരുന്നില്ല. വരന്റെ മാതാപിതാക്കളുടെ യാത്രാ ചിലവിനു വേണ്ടിയായിരുന്നു എന്നാണ് യുവതി പറയുന്നത്.

എന്തിനാണ് കള്ളം പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ആ പ്രശ്നത്തിന് കണ്ടെത്താവുന്ന ഏറ്റവും ന്യായമായ പരിഹാരം അതായിരുന്നു എന്നായിരുന്നു കാറ്റിയുടെ മറുപടി എന്നാണ് യുവതി പറയുന്നത്.

എന്തായാലും, വരന്റെ വീട്ടുകാരുടെ ചെലവ് വഹിക്കാൻ വേണ്ടി കള്ളം പറഞ്ഞ് തങ്ങളിൽ നിന്നും പണം വാങ്ങിയത് അം​ഗീകരിക്കാനാവാത്തത് കൊണ്ടാണ് യുവതി സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതത്രെ. താൻ ചെയ്തത് ശരിയാണോ എന്നാണ് യുവതിയുടെ സംശയം.

എന്തായാലും, റെഡ്ഡിറ്റിലെ കമന്റുകളിൽ ഏറെയും യുവതിക്ക് ആശ്വാസം നൽകുന്നവയാണ്. യുവതി ചെയ്തതിൽ തെറ്റില്ല എന്നാണ് പലരും പറഞ്ഞത്.







#Sister #lied #took #money #groom's #family #youngwoman #did #not #attend #wedding #here's #what #happened

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories