നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ശേഷം അവതാരക ലക്ഷ്മി നക്ഷത്രയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായി ആദ്യം എത്തിയത്. സുധിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും അത്രയും സൗഹൃദം ഉണ്ടായിരുന്നത് കൊണ്ട് തന്നെ പല ആവശ്യങ്ങളിലും ലക്ഷ്മി അവിടെയെത്തി.
എന്നാല്‍ സുധിയുടെ കുടുംബത്തിനൊപ്പമുള്ള വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനമാണ് ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നത്. സൈബര്‍ ആക്രമണങ്ങളും ഇതിനിടയിലുണ്ടായി. ഈ വിഷയത്തില്‍ സീരിയല്‍ നടി മൃദുല വിജയ് പങ്കുവെച്ച കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൃദുല.
'ലക്ഷ്മി ചേച്ചി ഒത്തിരി പേരെ സഹായിക്കുന്നുണ്ട്, അതുപോലെ വീഡിയോയും ഇടുന്നുണ്ട്. അതൊക്കെ അവരുടെ പേഴ്‌സണല്‍ കാര്യങ്ങള്‍ മാത്രമാണ്. ചിലപ്പോള്‍ വീഡിയോ ഇടാന്‍ തോന്നുകയും തോന്നാതിരിക്കുകയും ചെയ്യും. അത് അവരുടെ സ്വഭാവം ആശ്രയിച്ചിരിക്കും. നെഗറ്റീവ് കമന്റ് വരുന്നതും പോസിറ്റീവ് കമന്റ് വരുന്നതും ആളുകള്‍ ശ്രദ്ധിക്കുന്നുള്ളതുകൊണ്ട് മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ലക്ഷ്മി ചേച്ചി വേറെയും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും. അതൊന്നും വീഡിയോ ആയി ചെയ്തിട്ടുണ്ടാവില്ല. ഇത് ചെയ്യാന്‍ തോന്നിയിട്ടുണ്ടാവും. കാരണം അത് കണ്ടിട്ട് സഹായിക്കാനും ആളുകള്‍ വരുന്നുണ്ട്. സുധി ചേട്ടന്‍ മരിച്ച ശേഷം ആ കുടുംബം നോക്കാന്‍ വേറെ ആരുമില്ല. ഇത് കണ്ടിട്ടെങ്കിലും കുറച്ച് ആളുകള്‍ സഹായിക്കാന്‍ ഉണ്ടാവട്ടെ എന്ന് കരുതിയിട്ടാവും ലക്ഷ്മി ചേച്ചി അങ്ങനെ വീഡിയോ ഇട്ടിട്ടുണ്ടാവുക. നെഗറ്റീവ് ആയി കാണുന്നവര്‍ ആ രീതിയിലും അതല്ല പോസിറ്റീവായി കാണുന്നവര്‍ അങ്ങനെയുമായിരിക്കും അതിനെ സമീപിക്കുകയെന്നും,' മൃദുല കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ മാജിക് നിര്‍ത്താന്‍ കാരണം താരങ്ങള്‍ തമ്മിലുള്ള ഈഗോ പ്രശ്‌നമാണെന്ന ആരോപണം ഉണ്ടായിരുന്നു. അത് ശരിയാണോ എന്ന് ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നാണ് മൃദുല മറുപടിയായി പറഞ്ഞത്. ടാസ്‌കുകള്‍ വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകള്‍ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നീ ജയിച്ചു ഞാന്‍ തോറ്റു എന്നൊക്കെ പറഞ്ഞുള്ള വഴക്കുകളാണ് അതൊക്കെ. അതല്ലാതെ പേഴ്‌സണലി ഒരു പ്രശ്‌നവും ഇല്ലായിരുന്നു.
അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് മൃദുല പറയുന്നതിങ്ങനെയാണ്...
'വീട്ടിലുള്ള ദിവസങ്ങളില്‍ മകള്‍ ധ്വനിയ്ക്ക് എന്നെ പൂര്‍ണമായിട്ടും വേണം. സ്വന്തമായിട്ടുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ പോലും സാധിക്കാറില്ല. ബാത്ത്‌റൂമില്‍ പോകാന്‍ പോലും അവള്‍ സമ്മതിക്കില്ല. പിന്നെ അവള്‍ക്ക് എന്നെ നല്ലത് പോലെ മിസ് ചെയ്യുന്നുണ്ട്. കാരണം രാവിലെ ആറര സമയത്താണ് ഞാന്‍ ഷൂട്ടിന് പോരുന്നത്. ആ സമയത്ത് അവള്‍ എഴുന്നേറ്റിട്ടുണ്ടാവില്ല.
രാത്രി പത്തരയ്ക്ക് ശേഷമാകും തിരിച്ചെത്തുക. ആ സമയത്ത് ഉറങ്ങിയിട്ടുണ്ടാവും. ഞാനവളെ എന്നും കാണുന്നുണ്ടെങ്കിലും അവളെന്നെ കാണുന്നത് കുറവാണ്. പിന്നെ അച്ഛനും അമ്മയും എല്ലാത്തിനും കൂടെ ഉണ്ട് എന്നതാണ് വലിയ ഭാഗ്യം. ചില സമയത്ത് ഞാനൊരു അമ്മയാണെന്ന കാര്യം പോലും ഇടയ്ക്ക് മറക്കുന്നത് അവര്‍ മകളെ നല്ലത് പോലെ നോക്കുന്നത് കൊണ്ടാണെന്നും മൃദുല പറയുന്നു.
കല്യാണത്തിന് ശേഷം ഒരു കുട്ടി കൂടി ഉണ്ടെങ്കില്‍ സാധാരണ പോലെയാവുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. ആ സട്രഗിളില്‍ ടോപ്പില്‍ എത്തുന്നത് വലിയ കാര്യമാണ്. അങ്ങനെയുള്ള അമ്മമാരെ കാണുമ്പോള്‍ അതെടുത്ത് ഞാന്‍ സ്റ്റാറ്റസായി ഇടും. പ്രസവത്തിന് ശേഷം എന്റെ കോണ്‍ഫിഡന്‍സ് മൊത്തം പോയിട്ടാണ് ഞാന്‍ സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ച് വരുന്നത്.
ഞാന്‍ ഇവിടെ ശരിയല്ലെന്നും എനിക്ക് എത്താന്‍ പറ്റില്ലെന്നുമൊക്കെ തോന്നി. എന്നെ പോലെ അമ്മമാരായ നടിമാരും അങ്ങനെ പറയുന്നുണ്ട്. വെറുതേ ഇരിക്കുമ്പോള്‍ പോലും നമുക്ക് കരച്ചില്‍ വരും. അനുഭവത്തിലൂടെയേ ആ വേദന അറിയുകയുള്ളുവെന്നും മൃദുല പറയുന്നു.
#won't #even #let #me #go #bathroom #ego #stars #reason #stopping #StarMagic #MridulaVijay