ജനുവരിയിലെ ഏക വിജയ ചിത്രം; രേഖാചിത്രം ഇനി ഒടിടിയിൽ, സ്ട്രീമിം​ഗ് ആരംഭിച്ചു

ജനുവരിയിലെ ഏക വിജയ ചിത്രം; രേഖാചിത്രം ഇനി ഒടിടിയിൽ, സ്ട്രീമിം​ഗ് ആരംഭിച്ചു
Mar 6, 2025 08:22 PM | By Anjali M T

(moviemax.in)ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ആസിഫ് ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയിലെ നടന്റെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ഇന്ന് ജനപ്രിയ താരമായി ഉയർന്നു നിൽക്കുന്ന ആസിഫിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രേഖാചിത്രം ആണ്.

2025 ജനുവരി 9ന് തിയറ്ററുകളിൽ എത്തിയ രേഖാചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാർച്ച് 7ന് ആണ് ചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിം​ഗ് ആരംഭിച്ചുവെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചു. സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്.

റിലീസ് ദിനം മുതൽ ഏറെ പ്രേ​ക്ഷക പ്രശംസ പിടിച്ചു പറ്റിയ രേഖാചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 75 കോടിയിലധികം ചിത്രം നേടിയെന്നാണ് ഔദ്യോ​ഗിക വിവരം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്. ജനുവരിയിൽ റിലീസ് ചെയ്ത 28 ചിത്രങ്ങളിലെ ഏക വിജയ ചിത്രം കൂടിയാണ് രേഖാചിത്രം എന്നതും ഏറെ ശ്രദ്ധേയമാണ്.

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം 'മമ്മൂട്ടി ചേട്ടന്‍റെ' സാന്നിധ്യവും. രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് അപ്പു പ്രഭാകറാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്.

#successful #film #January #sketch #now #OTT #streaming #started

Next TV

Related Stories
ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; 'ധീരൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Mar 6, 2025 09:02 PM

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; 'ധീരൻ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്....

Read More >>
'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല,  എട്ട് ഗുളിക കഴിച്ചിട്ടും ഉറക്കം വന്നില്ല, അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു' -  കല്‍പ്പന രാഘവേന്ദര്‍

Mar 6, 2025 02:57 PM

'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല, എട്ട് ഗുളിക കഴിച്ചിട്ടും ഉറക്കം വന്നില്ല, അതുകൊണ്ട് 10 ഗുളിക കൂടി കഴിച്ചു' - കല്‍പ്പന രാഘവേന്ദര്‍

കല്‍പ്പനയും ഭര്‍ത്താവും അഞ്ച് വര്‍ഷമായി നിസാംപേട്ടിലെ വീട്ടിലാണ് താമസിക്കുന്നത്....

Read More >>
'ഭർത്താവിനെ മോശമാക്കാൻ വേണ്ടിയല്ല തുറന്ന് പറഞ്ഞത്, കുടുംബയോ​ഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ' -സുമ ജയറാം

Mar 6, 2025 02:48 PM

'ഭർത്താവിനെ മോശമാക്കാൻ വേണ്ടിയല്ല തുറന്ന് പറഞ്ഞത്, കുടുംബയോ​ഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ' -സുമ ജയറാം

ഭർത്താവിന്റെ സ്വന്തക്കാർക്ക് എന്റെ അഭിമുഖം കാരണം ഒരുപാട് ബുദ്ധിമുട്ടുണ്ടായിയെന്ന് എനിക്ക് അറിയാം. അതിൽ ഞാൻ ക്ഷമ...

Read More >>
കുട്ടിയെ എടുക്കില്ല... വേറെ എന്തും വാങ്ങിത്തരാൻ എനിക്ക്പറ്റും, കാരണം ഇതാണ്...! വൈറൽ ആയി സുരഭിയുടെ വീഡിയോ

Mar 6, 2025 01:34 PM

കുട്ടിയെ എടുക്കില്ല... വേറെ എന്തും വാങ്ങിത്തരാൻ എനിക്ക്പറ്റും, കാരണം ഇതാണ്...! വൈറൽ ആയി സുരഭിയുടെ വീഡിയോ

ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ താരത്തോട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആരാധകരിൽ ഒരാൾ സംസാരിക്കാൻ എത്തിയപ്പോഴുള്ളതാണ്...

Read More >>
മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ

Mar 6, 2025 12:46 PM

മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ

നടനും സംവിധായകനുമായ നാദിര്‍ഷയും ധര്‍മജന്‍ ബോള്‍ഗാട്ടിയും മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഈ പരിപാടിയില്‍...

Read More >>
മെയ് രണ്ടിന് വരുമോ? തുടരും തിയറ്ററുകളിലേക്ക്...! ആകാംക്ഷയോടെ കാത്തിരുന്ന് പ്രേക്ഷകര്‍.

Mar 6, 2025 12:29 PM

മെയ് രണ്ടിന് വരുമോ? തുടരും തിയറ്ററുകളിലേക്ക്...! ആകാംക്ഷയോടെ കാത്തിരുന്ന് പ്രേക്ഷകര്‍.

എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍....

Read More >>
Top Stories