മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിന് തുടക്കമായി; നയൻതാരയ്ക്ക് പ്രതിഫലം 12 കോടി

 മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിന് തുടക്കമായി; നയൻതാരയ്ക്ക് പ്രതിഫലം 12 കോടി
Mar 6, 2025 09:26 PM | By Anjali M T

(moviemax.in)മലയാളത്തിൽ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി ഉയർന്നു നിൽക്കുകയാണ് നയൻതാര. മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഇന്നിതാ പുതിയൊരു ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരിക്കുകയാണ്. 2020ൽ റിലീസ് ചെയ്ത മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിനാണ് ഇന്ന് തുടക്കമായത്. നടനും സംവിധായകനുമായ സുന്ദർ സി ആണ് മുക്കൂത്തി അമ്മൻ 2 ഒരുക്കുന്നത്.

മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ​ഗണേഷ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്. അതായത് പൊതുവിൽ ഒരു സിനിമയ്ക്കായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലമാണിത്. സമീപകാലത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും പ്രതിഫലത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നയൻസ് തയ്യാറാകാത്തതിനെതിരെ മുൻപ് പലരും രം​ഗത്ത് എത്തിയിരുന്നു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ കഴിഞ്ഞ മാസം നയൻതാര ജോയിൻ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്. അതേസമയം, അരൺമനൈ 3 ആണ് സുന്ദർ സിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കലകളപ്പ് 3, വിശാലിനൊപ്പമുള്ളൊരു ചിത്രം എന്നിങ്ങനെയാണ് സുന്ദർ സിയുടെ അണിയറയിൽ ഒരുങ്ങുന്നത്.

#Mukoothi​​Amman's #second #part #begins #Nayanthara #paid #Rs12crore

Next TV

Related Stories
അനുഷ്കയുടെ അപൂർവ രോ​ഗാവസ്ഥ ലൈലയ്ക്കും?, ചിരി ഒരു സെക്കന്റ് പോലും പിടിച്ച് നിർത്താൻ കഴിയില്ല, കണ്ണുകൾ നിറയും!

Mar 6, 2025 10:35 PM

അനുഷ്കയുടെ അപൂർവ രോ​ഗാവസ്ഥ ലൈലയ്ക്കും?, ചിരി ഒരു സെക്കന്റ് പോലും പിടിച്ച് നിർത്താൻ കഴിയില്ല, കണ്ണുകൾ നിറയും!

ചിരി അടക്കിപ്പിടിക്കാൻ ശ്രമിച്ചാൽ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങുമെന്നും ലൈല...

Read More >>
വൻ സ്വര്‍ണക്കടത്ത്, നടിയുടെ പക്കല്‍ നിന്ന് പിടികൂടിയത് പതിനേഴര കോടി രൂപയുടെ സ്വർണം

Mar 6, 2025 03:53 PM

വൻ സ്വര്‍ണക്കടത്ത്, നടിയുടെ പക്കല്‍ നിന്ന് പിടികൂടിയത് പതിനേഴര കോടി രൂപയുടെ സ്വർണം

വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ...

Read More >>
'അയാളുടെ വീട്ടിൽ പോകുമ്പോൾ അങ്ങനെ ഉള്ള വസ്ത്രം ധരിക്കാൻ പറഞ്ഞിരുന്നു '; നടന്‍ സഞ്ജയ് ദത്ത് ആവശ്യപ്പെട്ടതിങ്ങനെ! -അമീഷ പട്ടേല്‍

Mar 6, 2025 10:35 AM

'അയാളുടെ വീട്ടിൽ പോകുമ്പോൾ അങ്ങനെ ഉള്ള വസ്ത്രം ധരിക്കാൻ പറഞ്ഞിരുന്നു '; നടന്‍ സഞ്ജയ് ദത്ത് ആവശ്യപ്പെട്ടതിങ്ങനെ! -അമീഷ പട്ടേല്‍

ഈ സിനിമാ മേഖലയില്‍ നില്‍ക്കാന്‍ പറ്റാത്ത അത്രയും നിഷ്‌കളങ്കയാണ്. ഞാന്‍ നിനക്കൊരു വരനെ കണ്ടെത്തി, നിന്നെ വിവാഹം കഴിപ്പിച്ച് കന്യാദാനം നടത്തി...

Read More >>
നടി രന്യയുടെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന; പിടിച്ചെടുത്തത് കോടികളുടെ സ്വര്‍ണവും പണവും

Mar 6, 2025 07:55 AM

നടി രന്യയുടെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന; പിടിച്ചെടുത്തത് കോടികളുടെ സ്വര്‍ണവും പണവും

മൂന്ന് വലിയ പെട്ടികളും പരിശോധനയില്‍ പിടിച്ചെടുത്തതായി ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു....

Read More >>
അവള്‍ ഞങ്ങളെ നിരാശരാക്കി, വിവാഹശേഷം കണ്ടിട്ടില്ല, ഇടപാടുകള്‍ അറിയില്ല; നടി രന്യയെ തള്ളി പിതാവ്

Mar 5, 2025 03:36 PM

അവള്‍ ഞങ്ങളെ നിരാശരാക്കി, വിവാഹശേഷം കണ്ടിട്ടില്ല, ഇടപാടുകള്‍ അറിയില്ല; നടി രന്യയെ തള്ളി പിതാവ്

തിങ്കളാഴ്ച രാത്രിയാണ് ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്തിലെത്തിയപ്പോള്‍ നടി രന്യയില്‍നിന്ന് 14.8 കിലോഗ്രാം സ്വര്‍ണം...

Read More >>
രണ്ടാഴ്ചക്കിടെ നാല് ദുബൈ യാത്ര, കടത്തിയത് 14.8 കിലോഗ്രാം സ്വര്‍ണം; നടി അറസ്റ്റിൽ

Mar 5, 2025 06:52 AM

രണ്ടാഴ്ചക്കിടെ നാല് ദുബൈ യാത്ര, കടത്തിയത് 14.8 കിലോഗ്രാം സ്വര്‍ണം; നടി അറസ്റ്റിൽ

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന്‌ പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ്...

Read More >>
Top Stories