(moviemax.in) ഓരോ ദിവസവും പുറത്ത് വരുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ യുവതലമുറയുടെ ഭാവി എന്താകുമെന്നതിനെ കുറിച്ചുള്ള ആശങ്കയാണ് ജനങ്ങളിൽ നിറയുന്നത്. കാരണം സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കുറ്റ കൃത്യങ്ങൾ ക്രമാതീതമായി ഉയരുകയാണ്.
പലതും മനുഷ്യ മനസാക്ഷിയെ നടക്കുന്ന തരത്തിലുള്ളവയുമാണ്. കുട്ടികൾ നേരായ പാതയിൽ നിന്നും വ്യതിചലച്ചിച്ച് പോകുന്നതിന്റെ പ്രധാന കാരണം രക്ഷാകർതൃത്വത്തിലും അധ്യാപനത്തിലും വന്ന മാറ്റങ്ങളാണെന്ന് പറയുകയാണ് സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ.
പാരന്റിങ്, ടീച്ചിങ് പോലുള്ളവയൊന്നും വീട്ടിലോ സ്കൂളിലോ നടക്കുന്നില്ലെന്ന് ക്രിസ് വേണുഗോപാൽ പറയുന്നു. മാതാപിതാക്കളെ കുട്ടികൾ വെറും കൺസ്യൂമർ പ്രൊഡക്ടാസായിട്ടാണ് ഇപ്പോൾ കാണുന്നതെന്നും നടൻ പറയുന്നു.
ഡി അഡിക്ഷൻ സെന്ററിലെത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചവെന്നും ക്രിസ് ജിഞ്ചർ മീഡിയ എന്റർടെയ്മെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്കൂളിൽ ചെന്ന് കഴിഞ്ഞാൽ ഞങ്ങൾ പൈസ തരുന്നു നിങ്ങൾ എന്നെ പഠിപ്പിക്കുന്നുവെന്ന ചിന്തവരെയായി കുട്ടികൾക്ക്. എട്ട് അല്ലെങ്കിൽ ഒമ്പത് മണിക്കൂർ കാണുന്ന പാരന്റാണ് ടീച്ചർ.
അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ വ്യത്യാസം വന്നു. ഇപ്പോൾ കുട്ടികളെ അടിക്കാൻ പറ്റില്ല. വഴക്ക് പറയാൻ പറ്റില്ല. തുറിച്ച് നോക്കാൻ പറ്റില്ല. ചോദ്യം ചോദിക്കാൻ പാടില്ല. ഹോം വർക്ക് ചെയ്യിപ്പിക്കാൻ പാടില്ല എന്നിങ്ങനെയൊക്കെ പറഞ്ഞ് നിയന്ത്രിച്ച് കഴിഞ്ഞു. പിന്നെ എന്തിനാണ് സ്കൂളിൽ പോകുന്നതെന്ന് എനിക്ക് അറിയില്ല. അടിയും പിച്ചും നുള്ളുമെല്ലാം വാങ്ങിയിട്ടുള്ള ഒരാളാണ് ഞാൻ.
ചോദിക്കാൻ വീട്ടിലും പാരന്റ്സുണ്ടെന്ന് ടീച്ചേഴ്സിനും അറിയാം. തിരിച്ച് അതുപോലെ ടീച്ചേഴ്സ് ചോദിക്കുമെന്ന് പാരന്റ്സിനും അറിയാവുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ അത് തീർന്നു. അതുകൊണ്ട് തന്നെ പാരന്റിങ്ങിനെ കുറ്റം പറയാൻ പാരന്റിങ് തന്നെ നടക്കുന്നില്ല. അതുപോലെ ടീച്ചേഴ്സിനേയും കുറ്റം പറയാൻ പറ്റില്ല. കാരണം ടീച്ചിങ് പ്രൊഫഷൻ തന്നെ ഒരുപാട് മാറി. കൺസ്യൂമറിസ്റ്റിക്ക് വേൾഡായി മാറി.
കൺസ്യൂമറിസം പോലെ വാങ്ങിക്കാൻ പറ്റുന്നതല്ല അറിവ്. കടയിൽ പോയി പത്ത് രൂപ കൊടുത്ത് ഇൻഫോർമേഷൻ വേണമെന്ന് പറഞ്ഞാൽ കിട്ടില്ല. എല്ലാം മാറി. അച്ഛനും അമ്മയും പോലും കുട്ടികളുടെ കണ്ണിൽ കൺസ്യൂമർ പ്രൊഡക്ടാസായി മാറി കഴിഞ്ഞു. ആഹാരം തരാനും റീച്ചാർജ് ചെയ്യാനും എന്നാൽ എന്റെ കാര്യങ്ങൾ ചോദിക്കാതിരിക്കാനും വേണ്ടിയുള്ള ആളുകളായി മാറി. ഇതാണ് ഇപ്പോഴത്തെ റീസൺ.
പൈസയുള്ളവർക്ക് എന്തും പഠിപ്പിക്കാമെന്ന ഒരു ആറ്റിറ്റ്യൂഡും വന്നിട്ടുണ്ട്. അടുത്തിടെ റാഗിങ് കേസിൽ പ്രതികളായവർക്ക് എതിരെ വലിയ കേസ് എടുക്കുന്നതിന് പകരം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് കേരളത്തിൽ ഇനി എവിടേയും പഠിക്കാൻ പറ്റില്ലെന്ന അവസ്ഥ വന്നാൽ ആരെങ്കിലും പിന്നെ അത്തരം പ്രവൃത്തി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമോ?. ഋഷിരാജ് സിങ് സാർ ഇങ്ങനൊരു ചിന്തയെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലെന്ന് അറിയില്ല.
കാര്യങ്ങൾ നേരായ വഴിക്കാണ് കേരളത്തിൽ പോകുന്നതെന്ന് തോന്നുന്നുണ്ടോ? ഡി അഡിക്ഷൻ സെന്ററിലെത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചു. ആൽക്കഹോൾ, ഡിപ്രഷൻ, ലാക്ക് ഓഫ് പാരന്റിങ്, ലാക്ക് ഓഫ് ടീച്ചിങ് എല്ലാം ഇന്ന് കേരളത്തിലുണ്ട്. അതുപോലെ വയലൻസിന്റെ അങ്ങേയറ്റമായിട്ടുള്ള സിനിമകളാണ് നമ്മൾ കാണുന്നതെന്നും ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു.
#krissvenugopal #says #current #generation #are #not #getting #proper #parenting #and #teaching