(moviemax.in) വേര്‍പിരിഞ്ഞിട്ട് 4 വര്‍ഷമായെങ്കിലും നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന കഥകള്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമ ലോകത്ത് ചര്‍ച്ചയാവുകയാണ്. നാഗ ചൈതന്യ നായകനായി അഭിനയിച്ച പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് നടന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ മുന്‍ ഭാര്യയും നടിയുമായ സാമന്തയെ പറ്റിയും അദ്ദേഹം സംസാരിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹം മോചനത്തെക്കുറിച്ച് പിതാവും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുന പങ്കുവെച്ച് കാര്യങ്ങളാണ് വൈറലാവുന്നത്.
ഒരുമിച്ച് അഭിനയിച്ച് പിന്നീട് പ്രണയത്തിലായി വിവാഹം കഴിച്ച താരങ്ങളാണ് നാഗ ചൈതന്യയും സാമന്ത റുത് പ്രഭുവും. 2017ല്‍ വിവാഹിതരായ താരങ്ങള്‍ 2021ല്‍ നിയമപരമായി വേര്‍പിരിയുകയായിരുന്നു. അന്ന് പല കഥകളും പ്രചരിച്ചെങ്കിലും വ്യക്തമായ കാരണമെന്താണെന്ന് ഇനിയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നാഗ ചൈതന്യ തെന്നിന്ത്യന്‍ നടി ശോഭിത ധുലിപാലയുമായി വിവാഹിതനായി. ഇതോടെ ശോഭിതയാണ് താരദമ്പതിമാരുടെ ജീവിതം തകര്‍ത്തതെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നു. അങ്ങനെ നിരന്തരമായി താരങ്ങളെ സംബന്ധിച്ചിട്ടുള്ള ഗോസിപ്പുകള്‍ വരുന്നതിനിടയിലാണ് നാഗാര്‍ജുനയുടെയും വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
ചായ് വീണ്ടും പ്രണയം കണ്ടെത്തിയതിനെ കുറിച്ച് നാഗാര്‍ജുന സംസാരിച്ചു. തന്റെ മകന്‍ വീണ്ടും സന്തുഷ്ടനാണെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്നുമാണ് നടന്‍ പറഞ്ഞത്. സാമന്തയുമായുള്ള ചൈതന്യയുടെ വിവാഹമോചനം തന്റെ മുഴുവന്‍ കുടുംബത്തിനെയും ബാധിച്ചിരുന്നു.
അത് മറികടന്നത് അത്ര എളുപ്പമായിരുന്നില്ല. ആ വേര്‍പിരിയല്‍ നാഗ ചൈതന്യയെ വിഷാദത്തിലാക്കി. തന്റെ വികാരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ചായ് പരമാവധി ശ്രമിച്ചു. പക്ഷേ അവന്‍ അസന്തുഷ്ടനല്ലെന്ന് അറിയാമായിരുന്നു എന്നാണ് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ നാഗര്‍ജുന പറഞ്ഞത്.
'ചായ് വീണ്ടും അവന്റെ സന്തോഷം കണ്ടെത്തി. അവനിപ്പോള്‍ വളരെ സന്തുഷ്ടനാണ്. അതുപോലെയാണ് ഞാനും. അവനോ ഞങ്ങളുടെ കുടുംബത്തിനോ ഇതൊന്നും അത്ര എളുപ്പമുള്ള സമയമായിരുന്നില്ല. സാമന്തയുമായുള്ള വേര്‍പിരിയല്‍ അവനെ വല്ലാത്തൊരു വിഷാദത്തിലാക്കി.
എന്റെ മകന്‍ തന്റെ വികാരങ്ങള്‍ ആരോടും കാണിക്കാറില്ല. പക്ഷേ, എനിക്കറിയാമായിരുന്നു അദ്ദേഹം അസന്തുഷ്ടനാണെന്ന്.' നാഗര്‍ജുന പറയുന്നു. ശോഭിതയ്‌ക്കൊപ്പം ചായ് വീണ്ടും പുഞ്ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞത് അതിശയകരമാണ്. ഒരു ദമ്പതിമാര്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത് എന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. അതെല്ലാം മാറ്റമില്ലാതെ തുടരുന്നുവെന്നും നടന്‍ പറഞ്ഞു.
അതേ സമയം വിവാഹമോചനത്തെ കുറിച്ച് നാഗ ചൈതന്യയും തുറന്ന് സംസാരിച്ചു. 'തന്റെ വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഒത്തിരി പേര്‍ കാത്തിരിക്കുകയാണ്. പരസ്പരം വളരെയധികം ബഹുമാനത്തോടെയാണ് ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോയത്. ഞങ്ങള്‍ രണ്ട് പേരുടെയും നന്മയ്ക്ക് വേണ്ടിയായിരുന്നു അത്.
തീരുമാനം എന്ത് തന്നെയായാലും, വളരെയധികം ആലോചനയ്ക്ക് ശേഷം മറ്റേ വ്യക്തിയോടുള്ള വളരെയധികം ബഹുമാനത്തോടെ ബോധപൂര്‍വമായ തീരുമാനമായിരുന്നു അത്. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സെന്‍സിറ്റീവ് വിഷയമായതിനാലാണ് ഞാന്‍ പറയുന്നത്.
തകര്‍ന്ന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. തകര്‍ന്ന കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടിയാണ് ഞാന്‍, അതിനാല്‍ അനുഭവം എന്താണെന്ന് എനിക്കറിയാം. ഒരു ബന്ധം വേര്‍പ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ 1000 തവണ ചിന്തിക്കും, കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കറിയാം... അത് ഞങ്ങളുടെ പരസ്പര തീരുമാനമായിരുന്നു.' എന്നാണ് നാഗ ചൈതന്യ പറഞ്ഞത്.
#nagarjuna #reveals #after #samantha #divorce #nagachaitanya