(moviemax.in) കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബേബി ജോൺ. തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്കാണിത്. പ്രതീക്ഷിച്ച സ്വീകാര്യത ബേബി ജോണിന് ലഭിച്ചില്ല.
അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും കീർത്തി ബി ടൗണിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് ഹീറോയിൻ മെറ്റീരിയലാകാൻ കീർത്തിക്ക് സാധിക്കുമെന്ന് ആരാധകർ പറയുന്നു. സ്വന്തം ശബ്ദത്തിലാണ് കീർത്തി ബേബി ജോൺ ഡബ് ചെയ്തത്.
ചിത്രത്തിന് വേണ്ടി ഗ്ലാമറസായി അഭിനയിക്കാനും കീർത്തി തയ്യാറായി. ബി ടൗണിലെ നടൻമാർ കീർത്തിയെ ശ്രദ്ധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വരുൺ ധവാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബേബി ജോൺ ഷൂട്ടിനിടെയാണ് കാമുകൻ ആന്റണി തട്ടിലിനെ വിവാഹം ചെയ്യാൻ കീർത്തി തീരുമാനിച്ചതെന്ന് നടൻ പറയുന്നു.
മുംബൈയിൽ ഷൂട്ട് ചെയ്യുമ്പോൾ ഒരുപാട് ഹീറോകൾ കീർത്തിയെക്കുറിച്ച് ചോദിച്ച് എനിക്ക് മെസേജ് ചെയ്യുമായിരുന്നു.
ഇതാ അവളുടെ നമ്പർ എന്ന് പറയാൻ എനിക്കാവില്ലായിരുന്നു. കീർത്തിയുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്നും വരുൺ ധവാൻ പറഞ്ഞു.
ആന്റണി തട്ടിലുമായുള്ള പ്രണയം സ്വകാര്യമായി സൂക്ഷിച്ചതിനെക്കുറിച്ച് കീർത്തി സുരേഷും സംസാരിച്ചു. ഞാനുമായി ഏറെ അടുപ്പമുള്ളവർക്ക് അറിയാമായിരുന്നു. അറ്റ്വലിക്കും ഭാര്യക്കും അറിയാമായിരുന്നു.
വരുണിന് എന്നെ പരിചയപ്പെട്ടത് മുതൽ അറിയാം. ബന്ധം സ്വകാര്യമായി സൂക്ഷിക്കാനാണ് താനും ആന്റണിയും ശ്രമിച്ചിരുന്നതെന്നും കീർത്തി സുരേഷ് പറഞ്ഞു.
ഡിസംബർ 12 നാണ് കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പഠിക്കുന്ന കാലം തൊട്ട് അറിയുന്നവരാണ് കീർത്തിയും ആന്റണിയും.
ബിസിനസുകാരനാണ് ആന്റണി. കീർത്തി പ്രണയത്തിലാണെന്ന് പല തവണ ഗോസിപ്പുകൾ വന്നെങ്കിലും അന്നൊന്നും ആന്റണി തട്ടിലിന്റെ പേര് വന്നിരുന്നില്ല.
32ാം വയസിലാണ് കീർത്തി സുരേഷ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കരിയറിൽ കീർത്തി തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാള സിനിമാ രംഗത്ത് കീർത്തി സജീവമല്ല.
വാശിയാണ് ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് കീർത്തി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
നടി മേനകയുടെയും നിർമാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. ഗോവയിൽ വെച്ച് ആഘോഷപൂർവമാണ് വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു.
വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കീർത്തി ബേബി ജോണിന്റെ പ്രൊമോഷനെത്തി.
താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. രഘു താത്തയാണ് തമിഴിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
നായികാ പ്രാധാന്യമുള്ള സിനിമകളാണ് തമിഴിൽ കീർത്തി കൂടുതലും ചെയ്യാറുള്ളത്. അതേസമയം ബോളിവുഡ് ചിത്രം ബേബി ജോണിൽ നടിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
#They #asked #Keerthi #number #didnt #give #it #responsibility #take #care #actress #Varun