ഇന്ത്യൻ സിനിമാ രംഗത്തിന് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീദേവി. അവിസ്മരണീയ പ്രകടനം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ശ്രീദേവി ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു. കരിയറിലെ താരത്തിളക്കത്തിനൊപ്പം ശ്രീദേവിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ചയായി.
നിർമാതാവ് ബോണി കപൂറിനെയാണ് നടി വിവാഹം ചെയ്തത്. വിവാഹമുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. ബോണി കപൂർ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവിയുമായി അടുക്കുന്നത്. മോണ കപൂർ എന്നായിരുന്നു ബോണിയുടെ ആദ്യ ഭാര്യയുടെ പേര്.
പ്രശ്നങ്ങൾക്കൊടുവിൽ മോണ കപൂറും ബോണിയും പിരിഞ്ഞു. ശ്രീദേവിയെ ബോണി വിവാഹവും ചെയ്തു. ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു ഇരുവരും. 2018 ൽ ശ്രീദേവി മരണപ്പെട്ടു. ഞെട്ടലോടെയാണ് ഈ വാർത്ത ഏവരും കേട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു മരണം. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മരിക്കുന്നത്.
മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും വന്നു. എന്നാൽ ഇവ പിന്നീട് കെട്ടടങ്ങി. ശ്രീദേവിയുടെ മരണം ബോണി കപൂറിനെയും മക്കളെയും ഏറെ ബാധിച്ചിരുന്നു. വിഷമഘട്ടത്തെ മറികടന്ന് ഇവർ മുന്നോട്ട് നീങ്ങി. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബോണി കപൂർ. താൻ ഇന്നും ശ്രീദേവിയെ സ്നേഹിക്കുന്നെന്ന് ബോണി കപൂർ പറയുന്നു.
ഞാൻ അവളുമായി പ്രണയത്തിലായിരുന്നു. ഇപ്പോഴും പ്രണയത്തിലാണ്. ഞാൻ മരിക്കുന്നത് വരെ അവളുമായി പ്രണയത്തിലായിരിക്കും. ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യവും വ്യക്തിത്വവും എന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിലും വലിയ സന്തോഷം എന്താണ്. ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. മറ്റെവിടെയും എനിക്ക് നോക്കേണ്ടി വന്നിട്ടില്ല. അവളായിരുന്നു എന്റെ എല്ലാം.
ഇപ്പോൾ പോലും എനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കാം. എനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുണ്ടാകാം. പക്ഷെ ശ്രീദേവിയോട് തനിക്കുള്ള സ്നേഹം ഒരിക്കലും പോകില്ലെന്നും ബോണി കപൂർ വ്യക്തമാക്കി. 1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായായത്. അന്ന് ബോളിവുഡിലെ താര റാണിയാണ് ശ്രീദേവി. ശ്രീദേവിയെ നായികയാക്കി ഒന്നിലേറെ സിനിമകൾ ബോണി കപൂർ ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലെത്തിയത്.
ബോണിയുടെ പ്രണയാഭ്യർത്ഥന ആദ്യം ശ്രീദേവി നിരസിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ അടുപ്പത്തിലായി. താൻ ശ്രീദേവിയുമായി പ്രണയത്തിലാണെന്ന് അന്നത്തെ ഭാര്യ മോണ കപൂറിനോട് ബോണി കപൂർ തുറന്ന് പറഞ്ഞു. ശ്രീദേവിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. ബോണി വിവാഹിതനാണ് എന്നതായിരുന്നു കാരണം. എന്നാൽ ശ്രീദേവി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു.
ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറും അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് വന്നു. അമ്മയെക്കുറിച്ചുള്ള ഓർമകൾ ജാൻവി കപൂർ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്.
#boneykapoor #shares #how #much #he #love #sridevi #admits #he #get #attracted #females