#shahrukhkhan | 'ഞാന്‍ കശ്മീരില്‍ പോയിട്ടില്ല, അച്ഛന് വാക്ക് കൊടുത്തിരുന്നു, ഒരാൾ കാരണം ആ വാക്ക് തെറ്റിക്കേണ്ടി വന്നു' -ഷാരൂഖ് ഖാൻ

#shahrukhkhan | 'ഞാന്‍ കശ്മീരില്‍ പോയിട്ടില്ല, അച്ഛന് വാക്ക് കൊടുത്തിരുന്നു, ഒരാൾ കാരണം ആ വാക്ക് തെറ്റിക്കേണ്ടി വന്നു' -ഷാരൂഖ് ഖാൻ
Dec 21, 2024 04:28 PM | By Jain Rosviya

(moviemax.in) ബോളിവുഡിലെ ചക്രവര്‍ത്തിയാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള താരം. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ കടന്നു വന്ന് ഇന്ന് കിങ് ഖാന്‍ ആയി നിറഞ്ഞു നില്‍ക്കുന്ന ഷാരൂഖിന്റെ വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന പ്രചോദനമാണ്.

ബോളിവുഡിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇനി ഇതുപോലൊരു താരം പിറവിയെടുക്കില്ലെന്നുറപ്പാണ്. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം.

ലോകം മുഴുവന്‍ ആരാധകരുള്ള, അതിസമ്പന്നനായ ഷാരൂഖ് ഖാനെ പക്ഷെ ഇന്നും ഒരു വിഷമം അലട്ടുന്നുണ്ട്. താന്‍ നടനാകുന്നതും താരമാകുന്നതും സൂപ്പര്‍ താരമാകുന്നതുമൊക്കെ കാണാന്‍ തന്റെ മാതാപിതാക്കള്‍ ഇല്ലെന്ന വിഷമം.

ലോകം മുഴുവന്‍ തനിക്കായി കയ്യടിക്കുമ്പോഴും ആ രണ്ട് പേരുടെ കയ്യടികള്‍ ഇല്ലാത്തത് ഷാരൂഖ് ഖാനെ ഏകനാക്കുന്നുണ്ട്.

അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹത്തെക്കുറിച്ചും അവരുടെ അഭാവം തന്റെ ജീവിതത്തിലുണ്ടാക്കിയ വിള്ളലിനെക്കുറിച്ചും ഷാരൂഖ് ഖാന്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ അച്ഛന് നല്‍കിയൊരു വാഗ്ദാനത്തെക്കുറിച്ച് സംസാരിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ വൈറലായി മാറുകയാണ്. മുമ്പൊരിക്കല്‍ കോന്‍ ബനേഗ കരോര്‍പതിയില്‍ ഷാരൂഖ് ഖാന്‍ അതിഥിയായി എത്തിയപ്പോഴുള്ളതാണ് വൈറലാകുന്ന വീഡിയോ.

താന്‍ എന്തുകൊണ്ട് അതുവരെ കശ്മീര്‍ കണ്ടിട്ടില്ലെന്നാണ് ഷാരൂഖ് ഖാന്‍ വീഡിയോയില്‍ പറയുന്നത്.

''അദ്ദേഹം വളരെ നേരത്തെ തന്നെ മരിച്ചിരുന്നു. ഞാന്‍ ലോകം മുഴുവന്‍ കറങ്ങിയിട്ടുണ്ട്. പക്ഷെ ഞാന്‍ കശ്മീരില്‍ പോയിട്ടില്ലായിരുന്നു.

ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. സുഹൃത്തുക്കളും പലവട്ടം വിളിച്ചിരുന്നു. വീട്ടുകാര്‍ അവധി ആഘോഷിക്കാനും പോയിരുന്നു. പക്ഷെ ഞാന്‍ കശ്മീരില്‍ പോയിട്ടില്ല.

കാരണം എന്നോട് അച്ഛന്‍ പറഞ്ഞത് ഞാനില്ലാതെ കശ്മീര്‍ കാണരുത്, നിനക്ക് കശ്മീര്‍ ഞാന്‍ കാണിച്ചു തരും എന്നായിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ഷാരൂഖിന്റെ പിതാവിന്റെ അമ്മയുടെ നാടായിരുന്നു കശ്മീര്‍.

''അദ്ദേഹം എന്നോട് പറഞ്ഞത് ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട മൂന്ന് സ്ഥലങ്ങളുണ്ടെന്നാണ്. ഒന്ന് ഇസ്താംബുള്‍ ആണ്. മറ്റൊന്ന് ഇറ്റലിയാണ്. ഈ രണ്ട് സ്ഥലവും നീ എങ്ങനെ വേണമെങ്കിലും പോയി കണ്ടോളൂ.

പക്ഷെ മൂന്നാമത്തെ സ്ഥലമായ കശ്മീര്‍ എന്റെ കൂടെ മാത്രമേ പോകാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ ആദ്യമായി കശ്മീരില്‍ പോയതിനെക്കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം ജബ് തക് ഹേ ജാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഷാരൂഖ് ഖാന്‍ കശ്മീര്‍ താഴ് വരയിലെത്തുന്നത്. അതിന് കാരണം യാഷ് ചോപ്രയാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

അദ്ദേഹം തന്നോട് സിനിമയുടെ ചിത്രീകരണം കശ്മീരില്‍ വച്ച് നടത്തണമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് നിരസിക്കാന്‍ സാധിച്ചില്ലെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

ഷാരൂഖ് ഖാന്റെ കരിയറിലും ജീവിതത്തിലും വലിയ സ്വാധീനമുള്ള സംവിധായകനാണ് യാഷ് ചോപ്ര. ഷാരൂഖിനെ കണ്ടെത്തിയതും താരമാക്കിയതുമെല്ലാം അദ്ദേഹമായിരുന്നു.

അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ നടന്‍-സംവിധായകന്‍ എന്നതിലുപരിയായി അച്ഛന്‍-മകന്‍ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

ജബ് തക് ഹേ ജാനിന്റെ റിലീസിന് മുമ്പ് തന്നെ യാഷ് ചോപ്ര മരണപ്പെടുകയും ചെയ്തു. തന്റെ അച്ഛന് കൊടുത്ത വാക്ക്, യാഷ് ചോപ്രയിലൂടെ പാലിക്കുകയായിരുന്നു ഷാരൂഖ്. പീന്നീട് രാജ് കുമാര്‍ ഹിറാനിയുടെ ഡങ്കിയുടെ ചിത്രീകരണത്തിനായും ഷാരൂഖ് ഖാന്‍ കശ്മീരിലെത്തിയിരുന്നു.



#shahrukhkhan #says #he never #visited #kashmir #promise #given #his #father

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories