(moviemax.in) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ ദി റൂള്‍' നാളെ തിയറ്ററുകളിലെത്തും.
അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച പുഷ്പ ബോക്സോഫീസുകള്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 2.14 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഹിന്ദി പതിപ്പ് മാത്രം 24.12 കോടിയും തെലുങ്ക് 2ഡി പതിപ്പ് 34.37 കോടിയും നേടി. തമിഴ് പതിപ്പ് 1.8 കോടിയും നേടി. കേരളത്തില്‍ അഡ്വാൻസ് ബുക്കിങ്ങ് മൂന്ന് കോടിയിലെത്തി.
ആഗോളതലത്തിൽ ടിക്കറ്റ് വില്‍പന 100 കോടി കവിഞ്ഞു. ഇതോടെ പുഷ്പ 2 ബാഹുബലി 2, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ അഡ്വാന്‍സ് ബുക്കിങ് റെക്കോഡ് മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്.
#Two #million #tickets #sold #Pushpa2 #hit #theaters #tomorrow