'വണ്ണം കുറവാണെന്ന് പരിഹസിച്ചവരോട് നന്ദി'; ബോഡി ഷെയ്മിങ്ങിനോട് ഇഷാനി കൃഷ്ണയുടെ മാസ്സ് മറുപടി

'വണ്ണം കുറവാണെന്ന് പരിഹസിച്ചവരോട് നന്ദി'; ബോഡി ഷെയ്മിങ്ങിനോട് ഇഷാനി കൃഷ്ണയുടെ മാസ്സ് മറുപടി
Feb 7, 2026 10:09 AM | By Anusree vc

(moviemax.in) ബോഡി ഷെയ്മിങ്ങ് കമന്റുകൾ തന്നെ തളർത്തുകയല്ല, മറിച്ച് സഹായിക്കുകയാണ് ചെയ്തതെന്ന് തുറന്നു പറഞ്ഞ് നടി ഇഷാനി കൃഷ്ണ. വണ്ണം കുറവാണെന്ന പേരിൽ തന്നെ പരിഹസിച്ചവരോട് തനിക്ക് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കുന്നു.

തന്റെ പഴയ ചിത്രങ്ങൾ കാണുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ചിരുന്നെങ്കിൽ എന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ഇഷാനി പറയുന്നു. ഇത്തരം വിമർശനങ്ങൾ തന്നെ പോസിറ്റീവായാണ് ബാധിച്ചത്. മമ്മൂട്ടി ചിത്രം 'വൺ' എന്ന സിനിമയ്ക്ക് ശേഷം ഇഷാനി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ആശകൾ ആയിരം'. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

"നെഗറ്റീവ് കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് കമന്റുകൾ വന്നിട്ടുണ്ട്. എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ട്. പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാൻ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്. പക്ഷെ എന്നെ ആ കമന്റുകളാണ് എങ്കറേജ് ചെയ്തത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് ഞാൻ പറയില്ല, പക്ഷെ അത് എന്നെ മാറാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്". ഇഷാനി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇഷാനിയുടെ പ്രതികരണം.

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ആശകൾ ആയിരം എന്ന ചിത്രത്തെ നോക്കിക്കണ്ടത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.



Content Highlight: Thank you to those who mocked me for being underweight; Ishani Krishna's mass response to body shaming

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News