'പേടിപ്പെടുത്താൻ വാംപയറുകൾ എത്തുന്നു'; അമല പോൾ ചിത്രം 'ഹാഫ്' പോസ്റ്റർ പുറത്ത്!

'പേടിപ്പെടുത്താൻ വാംപയറുകൾ എത്തുന്നു'; അമല പോൾ ചിത്രം 'ഹാഫ്' പോസ്റ്റർ പുറത്ത്!
Feb 7, 2026 09:57 AM | By Anusree vc

(moviemax.in) 'ഗോളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ സംജാദും നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി.കെ.യും വീണ്ടും ഒന്നിക്കുന്ന 'ഹാഫ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. 'ഹാഫ്: ദ് ക്രോണിക്കിൾസ് ഓഫ് ടൂ ഹാഫ് ബ്രെഡ് വാമ്പയർസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന ഒരു വാംപയർ ത്രില്ലറാണ്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാള സിനിമയിൽ ഏറെ പുതുമയുള്ള വാംപയർ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

വാംപയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ, ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് ഹാഫ് ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സംഘർഷങ്ങളും, മിസ്റ്ററിയും ഇപ്പോൾ പുറത്ത് വിട്ട പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു. അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗ്രീറ്റിങ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അബ്ബാസ് ഏറെക്കാലത്തിന് ശേഷം മടങ്ങിയെത്തുപ്പോൾ വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾക്ക് ശ്രദ്ധേയനായ സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ (Very Tri Yulisman) ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് ഒരു ആഗോള നിലവാരം നൽകും എന്ന് ഉറപ്പിക്കാം.

ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള വൻ സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും ലൂസിഫർ, 2018 തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. പപ്പിനുവാണ് ഛായാഗ്രഹണം. റോഷാക്ക്, ഓസ്‌ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശംസ നേടിയ മിഥുൻ മുകുന്ദനാണ് സംഗീതം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാംപയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമലാ പോൾ മറ്റൊരു വേഷത്തിലെത്തുന്നു. വിപുലമായ പാൻ-ഇന്ത്യൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കുമാർ കെ ജി, അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോയ്, മേക്കപ്പ്- നരസിംഹസ്വാമി, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രോസ്റ്ററ്റിക്സ്- സേതു ശിവാനന്ദൻ, വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ്-സിനാത് സാവിയർ, പബ്ലിസിറ്റി ഡിസൈൻ-ടിവിറ്റി, പി ആർ ഒ-എ എസ് ദിനേശ്.

Content Highlight: Vampires are coming to scare you; Amala Paul's 'Half' with a shocking poster

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News