ആരാധകർക്ക് ചെറിയൊരു കാത്തിരിപ്പ് കൂടി; 'പെദ്ധി'യുടെ പുതിയ റിലീസ് തീയതി പുറത്ത്

ആരാധകർക്ക് ചെറിയൊരു കാത്തിരിപ്പ് കൂടി; 'പെദ്ധി'യുടെ പുതിയ റിലീസ് തീയതി പുറത്ത്
Feb 5, 2026 12:47 PM | By Anusree vc

(https://moviemax.in/) രാം ചരണിനെ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 30-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക. നേരത്തെ മാർച്ച് അവസാന വാരം നിശ്ചയിച്ചിരുന്ന റിലീസ് ചില കാരണങ്ങളാൽ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാനാണ്. 'ഉപ്പേന'യ്ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് ബുചി ബാബു സന ഒരുക്കുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിൻ്റെ മേൽനോട്ടത്തിൽ ചിത്രത്തിലെ ഒരു വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ ഒരുക്കിയത് വാർത്തയായിരുന്നു. രാം ചരൺ, ശിവരാജ് കുമാർ എന്നിവർ ഈ സംഘട്ടന രംഗത്തിൻ്റെ ഭാഗമായിരുന്നു. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനം ഇതിനോടകം ആഗോള തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എ ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റി. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Fans have to wait a little longer; 'Peddhi''s new release date is out

Next TV

Related Stories
'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

Apr 17, 2026 04:46 PM

'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

'നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല'; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ്...

Read More >>
വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

Apr 16, 2026 05:33 PM

വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

വിജയ് ചിത്രം 'ജനനായകൻ' ചോർത്തിയ ഫ്രീലാൻസ് എഡിറ്റർ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത്...

Read More >>
നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി തള്ളി

Apr 16, 2026 05:26 PM

നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി തള്ളി

നടി തമന്നയ്ക്ക് തിരിച്ചടി; പരസ്യവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News