---
title: "'ജനനായകൻ' റിലീസ് നീളുന്നു; സെൻസർ കുരുക്കിൽ പെട്ട് വിജയ്‍യുടെ അവസാന ചിത്രം"
english_title: "'Jananayakan' release delayed; Vijay's last film gets stuck in censor trouble"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340596/jananayakan-release-delayed-vijays-last-film-gets-stuck-in-censor-trouble"
published_at: "2026-02-06T21:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69860af5b639e_12.jpg"
keywords: []
---

# 'ജനനായകൻ' റിലീസ് നീളുന്നു; സെൻസർ കുരുക്കിൽ പെട്ട് വിജയ്‍യുടെ അവസാന ചിത്രം

> **Lead Summary:** ****തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിൽ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയുണർത്തിയ സിനിമയാണിത്.

## Article Content

****തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിൽ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയുണർത്തിയ സിനിമയാണിത്.

എന്നാൽ, സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് നിശ്ചയിച്ച സമയത്ത് ചിത്രം തിയറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന് സാധിച്ചില്ല.

റിലീസ് തീയതി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ തീയതി പ്രഖ്യാപിക്കാൻ അണിയറപ്രവർത്തകർ തയ്യാറായിട്ടില്ല. സെൻസർ ബോർഡുമായി നിയമപോരാട്ടത്തിന് ആദ്യം ഒരുങ്ങിയ നിർമ്മാതാക്കൾ പിന്നീട് പിന്മാറിയത് ഇതിനോടകം പല സംശയങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

അണിയറയിൽ ചില ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകൾക്കിടയിലും, ഏത് നിമിഷവും റിലീസ് പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/340596/jananayakan-release-delayed-vijays-last-film-gets-stuck-in-censor-trouble)