---
title: "'ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്,യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം' -  മാധവ് സുരേഷ്"
english_title: "Actor Maniyanpilla Raju's car accident, MadhavSuresh reacts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340662/actor-maniyanpilla-rajus-car-accident-madhavsuresh-reacts"
published_at: "2026-02-07T10:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986ccfb47f1e_raju.jpg"
keywords: []
---

# 'ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്,യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം' -  മാധവ് സുരേഷ്

> **Lead Summary:** ** **കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം . നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മാധവ് സുരേഷ്.

## Article Content

** **കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം . നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മാധവ് സുരേഷ്.

> യുവാക്കളുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. "ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം." മാധവ് സുരേഷ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം.

മണിയൻപിള്ള രാജുവിൻറ കാറിടിച്ച് പരിക്കേറ്റ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി. എൽഎൽബി വിദ്യാർത്ഥിയായ നിദേവി ഇടതുകാലിന് പൊട്ടലുണ്ട്.

ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്‍റെ തുടയെല്ലിനാണ് പൊട്ടൽ. രാജുവിന്‍റെ കാർ ഇടിച്ചശേഷം നിർത്താതെ പോയെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.

അതേസമയം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹന അപകടത്തിൽ വിശദീകരണവുമായി നടൻ മണിയൻപിള്ള രാജു പറഞ്ഞിരുന്നു . താൻ ഭയമുള്ള ആളാണെന്നും ആ പേടി കൊണ്ടാണ് അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതെന്നുമാണ് താരം പ്രതികരിച്ചത്.അപകടം നടന്നപ്പോൾ താൻ ഭയന്നുപോയെന്നും, പേടി കാരണമാണ് വാഹനം നിർത്താതെ മുന്നോട്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോൾ അപകടത്തിൽപെട്ട രണ്ട് യുവാക്കളും എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നെന്നും കാർ മുന്നോട്ടെടുത്തതിന് ശേഷം ക്ലബ്ബിൽ വിളിച്ചു പറഞ്ഞെന്നും രാജു പറഞ്ഞു. കൂടാതെ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു, ഡ്രൈവർ ഇല്ലാത്തതുകൊണ്ട് വാഹനം ഇപ്പോൾ എത്തിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു.

യുവാക്കൾക്ക് കാര്യമായി ഒന്നും പറ്റാത്തത് ആണ് ആശ്വാസമെന്നും ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻറെ ജന്മം പാഴായിപ്പോയേനെ, ഒന്നും പറ്റാതിരുന്നതിൽ ദൈവത്തിന് നന്ദി പറയുന്നു എന്നും മണിയൻപിള്ള രാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340662/actor-maniyanpilla-rajus-car-accident-madhavsuresh-reacts)