---
title: "തിരശീലയ്ക്ക് പിന്നിൽ  ലഹരിപ്പുക? യുവനടിയും സഹ സംവിധായികയും ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ"
english_title: "Young actress AnjuKrishna arrested by police with drugs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340392/young-actress-anjukrishna-arrested-by-police-with-drugs"
published_at: "2026-02-05T22:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984d2d0a9221_arrest.jpg"
keywords: []
---

# തിരശീലയ്ക്ക് പിന്നിൽ  ലഹരിപ്പുക? യുവനടിയും സഹ സംവിധായികയും ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ

> **Lead Summary:** **** യുവനടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായികയും ഉൾപ്പെടെ എട്ടുപേരെ ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**** യുവനടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായികയും ഉൾപ്പെടെ എട്ടുപേരെ ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ് ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസി നിവേദയും മറ്റ് ആറ് യുവാക്കളുമാണ് നടിക്കൊപ്പം പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം ലഹരിമരുന്നുമായി കുടുങ്ങിയത്.

ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആരോ' എന്ന ചിത്രത്തിൽ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്താണോ അതോ വിൽപന ലക്ഷ്യമിട്ടാണോ സംഘം എത്തിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340392/young-actress-anjukrishna-arrested-by-police-with-drugs)