---
title: "'കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല'; സെറ്റിലെ ദുരനുഭവം തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം"
english_title: "South Indian actor opens up about his ordeal on the sets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340433/south-indian-actor-opens-up-about-his-ordeal-on-the-sets"
published_at: "2026-02-06T10:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69857014e39ec_sai_darshika.jpg"
keywords: []
---

# 'കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്, നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല'; സെറ്റിലെ ദുരനുഭവം തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം

> **Lead Summary:** **[**ഷൂട്ടിങ്ങിനിടയിൽ ഒരാൾ സായ് ധൻഷികയുടെ അടുത്തു വരികയും ഫോട്ടോ എടുക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. എന്നാൽ അയാൾ മദ്യപിച്ചിരുന്നതിനാൽ ഫോട്ടോ എടുക്കാൻ താരം വിസമ്മതിച്ചു. തുടർന്ന് അയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെ താരം തന്നെ ഇടപെടുകയും അയാൾക്ക് തല്ല് കൊടുത്തു വിടുകയുമായിരുന്നു.

## Article Content

**[**ഷൂട്ടിങ്ങിനിടയിൽ ഒരാൾ സായ് ധൻഷികയുടെ അടുത്തു വരികയും ഫോട്ടോ എടുക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. എന്നാൽ അയാൾ മദ്യപിച്ചിരുന്നതിനാൽ ഫോട്ടോ എടുക്കാൻ താരം വിസമ്മതിച്ചു. തുടർന്ന് അയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെ താരം തന്നെ ഇടപെടുകയും അയാൾക്ക് തല്ല് കൊടുത്തു വിടുകയുമായിരുന്നു.

> "കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി." സായ് ധൻഷിക പറയുന്നു.

> "പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോഘനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല." സായ് ധൻഷിക കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് ധൻഷികയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/340433/south-indian-actor-opens-up-about-his-ordeal-on-the-sets)