---
title: "സി.ജെ. റോയ് 'അനോമി'യിൽ നിന്ന് പിന്മാറിയതല്ല'; നിർമ്മാണ രഹസ്യങ്ങൾ വെളിപ്പെടുത്തി ഭാവന"
english_title: "C.J. Roy has not backed out of 'Anomy'; Bhavana reveals production secrets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340637/cj-roy-has-not-backed-out-of-anomy-bhavana-reveals-production-secrets"
published_at: "2026-02-07T09:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986b604be33c_bavana_cj_roy.jpg"
keywords: []
---

# സി.ജെ. റോയ് 'അനോമി'യിൽ നിന്ന് പിന്മാറിയതല്ല'; നിർമ്മാണ രഹസ്യങ്ങൾ വെളിപ്പെടുത്തി ഭാവന

> **Lead Summary:** **[**നടി ഭാവനയുടെ കരിയറിലെ 90-ാം ചിത്രമെന്ന സവിശേഷതയുമായി എത്തിയ സൈ-ഫൈ ത്രില്ലർ 'അനോമി' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവനയും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നേരിട്ട് പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർമ്മാണ പങ്കാളിത്തത്തെക്കുറിച്ചും സിനിമയോടുള്ള താൽപ്പര്യത്തെക്കുറിച്ചും ഭാവന പങ്കുവെച്ച വൈകാരികമായ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ഒരു വലിയ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചതിനെക്കുറിച്ചും, നിർമ്മാണ വേളയിൽ അദ്ദേഹം നൽകിയ പിന്തുണയെക്കുറിച്ചും താരം നന്ദിയോടെ സ്മരിക്കുന്നു.

## Article Content

**[**നടി ഭാവനയുടെ കരിയറിലെ 90-ാം ചിത്രമെന്ന സവിശേഷതയുമായി എത്തിയ സൈ-ഫൈ ത്രില്ലർ 'അനോമി' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സിനിമ ലോകത്ത് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനികളായ ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവനയും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നേരിട്ട് പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർമ്മാണ പങ്കാളിത്തത്തെക്കുറിച്ചും സിനിമയോടുള്ള താൽപ്പര്യത്തെക്കുറിച്ചും ഭാവന പങ്കുവെച്ച വൈകാരികമായ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ഒരു വലിയ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചതിനെക്കുറിച്ചും, നിർമ്മാണ വേളയിൽ അദ്ദേഹം നൽകിയ പിന്തുണയെക്കുറിച്ചും താരം നന്ദിയോടെ സ്മരിക്കുന്നു.

> "അനോമിയിൽ നിന്ന് സി.ജെ റോയ് പിന്മാറിയതല്ലെന്നും, മറ്റ് പ്രൊഡക്ഷൻ കമണികൾ വന്നപ്പോൾ അവർക്ക് വലിയ ഷെയർ ആവഷ്യമായി വന്നുവെന്നും അങ്ങനെ സിജെ റോയ് നിക്ഷേപിച്ച തുക തിരിച്ചുനല്കിയെന്നുമാണ് ഭാവന പറയുന്നത്. "അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ് ക്രീ​ഗ് ഫിലിംസും എപികെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടീ -സീരീസും നിർമാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി." ഭാവന പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.

അതേസമയം അനോമിയിൽ റഹ്‌മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സേറ എന്ന ഫോറൻസിക് ഉദ്യോഗസ്ഥയായാണ് ഭാവന ചിത്രത്തിലെത്തുന്നത്. നവാഗതനായ റിയാസ് മാരത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340637/cj-roy-has-not-backed-out-of-anomy-bhavana-reveals-production-secrets)