#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ
Dec 2, 2024 03:19 PM | By Athira V

വളരെ വ്യത്യസ്തമായതും രസകരമായതുമായ അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ ഒരു ഇൻഫ്ലുവൻസറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നെനാവത് തരുൺ എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയെ എപ്പോഴും ചിരിപ്പിക്കുന്നയാളാണ് നെനാവത് തരുൺ. സെലിബ്രിറ്റികളെ അനുകരിച്ച് ഇലകൾ കൊണ്ടും മറ്റ് വസ്തുക്കൾ കൊണ്ടുമൊക്കെ വസ്ത്രവും ആഭരണങ്ങളും ധരിച്ചു കൊണ്ടുള്ള വീഡിയോകൾ തരുൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

എന്നാൽ, അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു ഡിസൈനാണ് ഇത്തവണ തരുൺ ചെയ്തിരിക്കുന്നത്. ഇതിനെ വിചിത്രമാക്കി മാറ്റുന്നത് വസ്ത്രമായി തരുൺ ധരിച്ചിരിക്കുന്നത് ശരിക്കുള്ള മത്സ്യങ്ങളെയാണ് എന്നതാണ്.

ഒരു ഫാഷൻ വസ്ത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ മത്സ്യം കൊണ്ടുള്ള വസ്ത്രവും ഉള്ളത്. മത്സ്യം കൊണ്ടുള്ള കമ്മലുകളും നെക്ലേസും ധരിച്ചിരിക്കുന്നതും കാണാം. അതുകൊണ്ടൊന്നും തീർന്നില്ല, മത്സ്യം കൊണ്ടുള്ള ഒരു ക്ലച്ച് ബാ​ഗും തരുൺ കയ്യിൽ പിടിച്ചിരിക്കുന്നത് കാണാം.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മൂന്നുലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. ലേറ്റസ്റ്റ് ഫാഷൻ എന്നാണ് തരുൺ വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുമുണ്ട്.

നേരത്തെയും പലതരം വസ്തുക്കൾ വസ്ത്രങ്ങളാക്കി മാറ്റിയിട്ടുണ്ട് തരുൺ. പേന, സ്ട്രോ, ബാ​ഗ്, പ്ലേറ്റ്, കപ്പ്, പേപ്പർ, പഞ്ഞി, പച്ചക്കറികൾ എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇത്തരം വീഡിയോകൾക്ക് ഒരുപാട് കാഴ്ച്ചക്കാരും ഉണ്ട്. എന്നാൽ, ഒരു ജീവിയെ വസ്ത്രമാക്കി തരുൺ ഒരു വീഡിയോ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും.

#Social #media #went #crazy #after #seeing #fish #fashion #outfit

Next TV

Related Stories
പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

Apr 9, 2025 12:51 PM

പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

ട്രിക്കി ആയിട്ടുള്ള ചോദ്യങ്ങളിലൂടെ അഭിമുഖത്തിന് എത്തുന്നവരെ മനസിലാക്കാനും അവരെ കുടുക്കാനും ഒക്കെ ഇന്ന് പല അഭിമുഖങ്ങളിലും ശ്രമങ്ങൾ...

Read More >>
'മാംസം പലതും വെന്തിട്ടില്ല' ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നു, ഭര്‍ത്താവിന്‍റെ കുറിപ്പ്

Apr 8, 2025 02:08 PM

'മാംസം പലതും വെന്തിട്ടില്ല' ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നു, ഭര്‍ത്താവിന്‍റെ കുറിപ്പ്

ഇങ്ങനെ പോയാല്‍ അവൾ ആരെയെങ്കിലും കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവാവ് തന്‍റെ...

Read More >>
മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!

Apr 5, 2025 04:14 PM

മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!

നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ...

Read More >>
പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

Apr 4, 2025 09:10 AM

പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

തൻ്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്...

Read More >>
'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

Apr 3, 2025 09:05 PM

'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ...

Read More >>
Top Stories