#fatimasanashaikh | 'ആഴ്ചയില്‍ ഒന്നോ രണ്ടോ ഉണ്ടാകും, ആളുകളുടെ മുന്നില്‍ വച്ച് അന്ന് എനിക്ക്...; തുറന്ന് പറഞ്ഞ് ഫാത്തിമ സന

#fatimasanashaikh | 'ആഴ്ചയില്‍ ഒന്നോ രണ്ടോ ഉണ്ടാകും, ആളുകളുടെ മുന്നില്‍ വച്ച്  അന്ന് എനിക്ക്...; തുറന്ന് പറഞ്ഞ് ഫാത്തിമ സന
Nov 4, 2024 01:22 PM | By Athira V

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഫാത്തിമ സന ഷെയ്ഖ്. ബാലതാരമായാണ് ഫാത്തിമ സിനിമയിലെത്തുന്നത്. പിന്നീട് ദംഗല്‍ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. ദംഗലിലെ ഫാത്തിമയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഫാത്തിമ നായികയായെത്തി. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഫാത്തിമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ദംഗലിന്റെ ചിത്രീകരണത്തിനിടെ തനിക്ക് അപസ്മാരമുണ്ടായതിനെക്കുറിച്ചാണ് ഫാത്തിമ സന ഷെയ്ഖ് സംസാരിക്കുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തനിക്കൊരു ന്യൂറോളജിക്കല്‍ കണ്ടീഷന്‍ ഉണ്ടെന്ന കാര്യം താന്‍ അത്രയും കാലം നിഷേധിക്കുകയായിരുന്നു. അതിനാല്‍ അതുവരെ മരുന്നൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഫാത്തിമ സന ഷെയ്ഖ് പറയുന്നത്.

''ആളുകളുടെ മുന്നില്‍ വച്ച് എനിക്കൊരു എപ്പിസോഡ് ഉണ്ടാകുമോ എന്ന് ഞാന്‍ ഭയന്നു''എന്നാണ് താരം പറയുന്നു. അപസ്മാരത്തെ ചുറ്റിപ്പറ്റ ധാരാളം മിഥ്യ ധാരണകളുണ്ടെന്നും ഫാത്തിമ പറയുന്നുണ്ട്. താന്‍ ലഹരി ഉപയോഗിച്ചതാണെന്നാണ് ആളുകള്‍ കരുതുക. അല്ലെങ്കില്‍ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതാണെന്നാകും ആളുകള്‍ കരുതുകയെന്നും ഫാത്തിമ പറയുന്നു.

തനിക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ സീഷറുകള്‍ ഉണ്ടാകാറുണ്ടായിരുന്നു. തനിക്ക് ആംഗ്‌സൈറ്റിയുണ്ട്. ലൈറ്റ് ഫ്‌ളാഷുകള്‍ അപസ്മാരത്തിന് കാരണമാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ താന്‍ സ്‌ക്രീനിംഗുകള്‍ക്കും മറ്റ് പരിപാടികള്‍ക്കും പോകുന്നത് നിര്‍ത്തിയെന്നാണ് ഫാത്തിമ പറയുന്നത്.

ഒടുവില്‍ തന്റെ അവസ്ഥ പാപ്പരാസികളെ അറിയിക്കാന്‍ തീരുമാനിച്ചെന്നാണ് ഫാത്തിമ പറയുന്നത്. അവര്‍ വളരെ ബഹുമാനത്തോടെയാണ് തന്റെ അവസ്ഥ മനസിലാക്കിയതും തന്നോട് പെരുമാറിയതെന്നും ഫാത്തിമ പറയുന്നു. താന്‍ അരികിലെത്തുമ്പോള്‍ പാപ്പരാസികള്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഉപയോഗിക്കില്ലെന്നാണ് താരം പറയുന്നത്. തന്റെ അവസ്ഥ സഹപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മനസിലാക്കാന്‍ സാധിക്കാറില്ല. എന്നാല്‍ മീഡിയ പ്രവര്‍ത്തകര്‍ എപ്പോഴും തന്നെ മനസിലാക്കിയിരുന്നുവെന്നും ഫാത്തിമ പറയുന്നു.

ചില ദിവസങ്ങളില്‍ തന്റെ മൈഗ്രെയ്ന്‍ വല്ലാതെ കൂടും. ആ സമയത്ത് തനിക്ക് ഷൂട്ടിംഗിന് പോലും പോകാന്‍ പറ്റാതാകും. മറ്റ് ചില ദിവസങ്ങളില്‍ അപസ്മാരം കാരണം ഷൂട്ടിംഗ് മുടങ്ങിയിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അപ്പോഴൊന്നും താന്‍ മരുന്ന് കഴിച്ചിരുന്നില്ല. ആ സമയത്ത് താന്‍ മറ്റുള്ളവരോട് മാത്രമായിരുന്നില്ല ഫൈറ്റ് ചെയ്തിരുന്നത്, മരുന്നിനോട് തന്നെയായിരുന്നു. സാധാരണ ജീവിതം നയിക്കാന്‍ തനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു എന്നാണ് കരുതിയിരുന്നതെന്നും ഫാത്തിമ പറയുന്നു.

ഇഷ്ഖ് ആയിരുന്നു ഫാത്തിമയുടെ ആദ്യ സിനിമ. പിന്നീട് ചാച്ചി 420, ഖുബ്‌സൂരത്ത് തുടങ്ങിയ സിനിമകളിലും ബാല താരമായി അഭിമയിച്ചു. ദംഗലില്‍ ഗീത ഫോഘട്ടിനെ അവതരിപ്പിച്ചാണ് കയ്യടി നേടുന്നത്. സാം ബഹദൂര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മെട്രോ ഇന്‍ ദിനോം ആണ് പുതിയ സിനിമ. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഉല്‍ ജലൂര്‍ ഇഷ്ഖ് ആണ് അണിയറയിലുള്ള മറ്റൊരു സിനിമ. സിനിമയ്ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഫാത്തിമ സന ഷെയ്ഖ്.

#fatimasanashaikh #says #she #had #epilespy #episodes #during #shooting #dangal

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall