#saubhagyavenkatesh | 'എന്റെ സഹോദരനാണ് കണ്ണേട്ടൻ, വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്' - സൗഭാഗ്യ വെങ്കിടേഷ്

#saubhagyavenkatesh | 'എന്റെ സഹോദരനാണ് കണ്ണേട്ടൻ, വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്' -  സൗഭാഗ്യ വെങ്കിടേഷ്
Nov 3, 2024 03:45 PM | By Susmitha Surendran

(moviemax.in) നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം .

വിവാഹത്തിന് പിന്നാലെ താരങ്ങൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നേരിടുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ.


സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

താരങ്ങളുടേത് രണ്ടാം വിവാഹമാണെന്നതും ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടെന്നും കരുതിയാണ് പലരും മോശമായ കമന്റുകളുമായി എത്തുന്നത്.

എന്നാൽ തങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചുമൊക്കെ താരങ്ങൾ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തി. ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുത്തതിനെ പറ്റിയും ദിവ്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരദമ്പതിമാർക്ക് പിന്തുണയുമായി സീരിയൽ രംഗത്തുള്ള സുഹൃത്തുക്കളും എത്തിയിരിക്കുകയാണ്.

ഗുരുവായൂരിൽ വച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ ഇന്നലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുള്ള വിവാഹവിരുന്നും താരങ്ങൾ സംഘടിപ്പിച്ചിരുന്നു.

സഹപ്രവർത്തകരായ പലരും ഇതിൽ പങ്കെടുക്കുകയും ചെയ്‌തു. ഇതിൽ ഏറ്റവും ശ്രദ്ധേയം നടി സൗഭാഗ്യ വെങ്കിടേഷ് ആണ്. ഭർത്താവിനും മകൾക്കും ഒപ്പമാണ് സൗഭാഗ്യ ചടങ്ങിലേക്ക് എത്തിയത്. ഒപ്പം കല്യാണ ചെക്കനായ ക്രിസ് വേണുഗോപാൽ തൻ്റെ സഹോദരനാണെന്നും സൗഭാഗ്യ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ക്രിസും സൗഭാഗ്യയുടെ പിതാവും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന തരത്തിൽ കഥകൾ ഉണ്ടായിരുന്നു. ഒടുവിൽ അതെന്താണെന്നും താൻ കണ്ണൻ ചേട്ടൻ എന്ന് വിളിക്കുന്ന ആളാണ് ഇതൊന്നും നടി സൂചിപ്പിച്ചു.

‘കണ്ണൻ ചേട്ടൻ എൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. എന്നെ എടുത്ത് വളർത്തിയ ചേട്ടന് തുല്യനായ ആളാണ്. നല്ല വൈബ് ഉള്ള ജീനിയസ് ആയിട്ടുള്ള ആളാണ് കണ്ണൻ ചേട്ടൻ.

അദ്ദേഹത്തിൻ്റെ വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരാളാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരുന്നതെന്ന് അതിലും സന്തോഷമുള്ള കാര്യമാണ്. ദിവ്യ ചേച്ചി വളരെ ഇന്നസെൻ്റും സ്വീറ്റുമായിട്ടുള്ള ആളാണ് എന്നാണ് സൗഭാഗ്യ പറഞ്ഞുവയ്ക്കുന്നത്.



'#My #brother #Kannetan #Iam #very #happy #married' #SaubhagyaVenkatesh

Next TV

Related Stories
'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

Nov 18, 2025 12:57 PM

'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

വിവാഹമോചനത്തെ കുറിച്ച് മഹീന, റാഫിയുമായി പിരിഞ്ഞതിന് കാരണം , മഹീ വീണ്ടും...

Read More >>
'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

Nov 18, 2025 12:05 PM

'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ ഗൃഹപ്രവേശനം, ചർച്ചയായി ആദിലനൂറ ക്ഷണം, ഫൈസൽ നൽകിയ...

Read More >>
'നല്ലൊരു ചീത്തപ്പേര്  ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

Nov 17, 2025 12:16 PM

'നല്ലൊരു ചീത്തപ്പേര് ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

സുധിലയം , കൊല്ലം സുധിയുടെ വീടിന് സംഭവിച്ചത്, രേണു സുധി വീടിനെ കുറിച്ച്...

Read More >>
Top Stories










News Roundup






GCC News