#Aliabhat | സർജറി ചെയ്ത് പണി പാളി; ഒരു വശം തളര്‍ന്നു, മുഖം കോടിപ്പോയി - പ്രതികരിച്ച് ആലിയ ഭട്ട്

#Aliabhat | സർജറി  ചെയ്ത് പണി പാളി; ഒരു വശം തളര്‍ന്നു, മുഖം കോടിപ്പോയി - പ്രതികരിച്ച് ആലിയ ഭട്ട്
Oct 25, 2024 03:07 PM | By ADITHYA. NP

(moviemax.in)ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്. തന്റെ പ്രതിഭ കൊണ്ട് അമ്പരപ്പിച്ചിട്ടുള്ള നടി. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം അടക്കം ആലിയയെ തേടിയെത്തിയിട്ടുണ്ട്.

ഒരു ഭാഗത്ത് നെപ്പോ കിഡ് എന്ന കളിയാക്കലുകള്‍ നേരിടുമ്പോഴും തന്റെ അഭിനയം കൊണ്ട് കയ്യടി വാരിക്കൂട്ടാറുണ്ട് ആലിയ ഭട്ട്. തന്റെ ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലൂടെയാണ് ആലിയ ഭട്ട് ഇപ്പോള്‍ കടന്നു പോകുന്നത്.രണ്ട് വയസുകാരി രാഹയുടെ അമ്മയാണ് ആലിയ ഇന്ന്.

അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണങ്ങളും ആലിയ നേരിടാറുണ്ട്. പൊതുവെ സോഷ്യല്‍ മീഡിയ ട്രോളുകളോട് പ്രതികരിക്കാന്‍ കൂട്ടാക്കാറില്ല ആലിയ. അവയെ കണ്ടില്ലെന്ന് നടിച്ച് തന്റെ ജോലിയില്‍ ശ്രദ്ധിക്കുന്നതാണ് ആലിയയുടെ രീതി.

എന്നാല്‍ ഇപ്പോഴിതാ ട്രോളുകള്‍ അതിരുവിട്ടതോടെ ആലിയ പ്രതികരിച്ചിരിക്കുകയാണ്.

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.

താന്‍ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സര്‍ജറികള്‍ക്ക് വിധേയയായി എന്ന ആരോപണത്തിനെതിരെയാണ് ആലിയ രംഗത്തെത്തിയിരിക്കുന്നത്. തന്റെ സംസാര രീതിയേയും ചിരിയേയും പരിഹസിക്കുന്ന വീഡിയോകള്‍ക്കെതിരെയാണ് ആലിയ രംഗത്തത്തെത്തിയിരിക്കുന്നത്.

''കോസ്മറ്റിക് കറക്ഷനുകള്‍ക്ക് തയ്യാറാകുന്ന, ശരീരത്തില്‍ സര്‍ജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ തിരഞ്ഞെടുപ്പാണത്.

പക്ഷെ ഇത് വിവരക്കേടിനും അപ്പുറമാണ്. ഞാന്‍ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ കറങ്ങി നടക്കുന്നുണ്ട്.

നിങ്ങളോടാണ് ഇത് പറയുന്നത്'' എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ കുറിപ്പ് ആരംഭിക്കുന്നത്.

'ഇത് അതിരുവിട്ട വിമര്‍ശനമാണ്, ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജഡ്ജ്‌മെന്റാണ്. എന്റെ ഒരു വശം തളര്‍ന്നു പോയെന്ന് നിങ്ങളിപ്പോള്‍ ശാസ്ത്രീയമായി വിശദീകരിക്കുകയാണ്.

നിങ്ങളെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ, പിന്തുണയ്ക്കാന്‍ യാതൊന്നുമില്ലാതെ, വലിയ വാദങ്ങള്‍ സാധാരണയെന്നത് പോലെ പറഞ്ഞു പോവുകയാണ്'' ആലിയ പറയുന്നു.

''ഏറ്റവും മോശമെന്തെന്നാല്‍, എന്തും അനുകരിക്കുന്ന, ഇത്തരം മാലിന്യങ്ങള്‍ വിശ്വസിച്ചു പോകുന്ന യുവാക്കളെയാണ് നിങ്ങള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നത്.

എന്തിനാണ് നിങ്ങളിതൊക്കെ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല.

സ്ത്രീകളെ തങ്ങളുടെ മുഖത്തിന്റേയും ശരീരത്തിന്റേയും വ്യക്തി ജീവിതത്തിന്റേയും എന്തിന് ശരീര ഭാഗങ്ങളുടേയും പേരില്‍ വിമര്‍ശിക്കുകയും വിധിക്കുകയും ഒബ്ജ്ക്ട്‌ഫൈ ചെയ്യുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയെ ഒരു നിമിഷം അഡ്രസ് ചെയ്യാം.

ഇന്‍ഡിവിജ്വാലിറ്റി ആഘോഷിക്കപ്പെടുകയാണ് ചെയ്യേണ്ടത് അല്ലാതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി കീറി മുറിക്കുകയല്ല. ഇത്തരം വിധിക്കലുകള്‍ തെറ്റായ ധാരണകളുണ്ടാക്കും. തങ്ങള്‍ പൂര്‍ണരല്ലെന്ന തോന്നല്‍ ആളുകളിലുണ്ടാക്കും.

അത് ആളുകളെ തളര്‍ത്തുന്നതും തകര്‍ക്കുന്നതുമാണ്.

ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നോ? സ്ത്രീകളില്‍ നിന്നു തന്നെ ഇത്തരം വിധിക്കലുകള്‍ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞതൊക്കെ എന്തായി? എല്ലാവര്‍ക്കും അവരുടെ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അവകാശമുണ്ടെന്ന് പറഞ്ഞതോ? പരസ്പരം കുറ്റം പറയുന്നത് സാധാരണയായി മാറിയിരിക്കുകയാണ്.

ഇന്റര്‍നെറ്റിന്റെ തിരക്കഥ കൂടെയാകുമ്പോള്‍ നല്ല എന്റര്‍ടെയ്ന്‍മെന്റ് കിട്ടുന്ന മറ്റൊരു ദിവസം കൂടി''എന്നാണ് ആലിയ പറയുന്നത്.

കഴിഞ്ഞ ദിവസം വൈറലായി മാറിയ 'എന്തുകൊണ്ടാണ് ആലിയ ഇങ്ങനെ സംസാരിക്കുന്നത്' എന്ന തലക്കെട്ടോടെ വൈറലായി മാറിയൊരു വീഡിയോയ്‌ക്കെതിരെയാണ് ആലിയ പ്രതികരണവുമായി എത്തിയത്.

ആലിയ മുഖത്ത് സര്‍ജറി നടത്തിയ് പാളിപ്പോയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ആലിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.



#After #surgery #work #failed #AliaBhatt #reacts #one #side #tired #face #red

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall