#AnnuKapoor | പ്രിയങ്ക ചോപ്ര ചുംബിക്കാൻ വിസമ്മതിച്ചതിന് കാരണം അതാണ്; തുറന്നുപറഞ്ഞ് അന്നു കപൂർ

#AnnuKapoor | പ്രിയങ്ക ചോപ്ര ചുംബിക്കാൻ വിസമ്മതിച്ചതിന് കാരണം അതാണ്; തുറന്നുപറഞ്ഞ് അന്നു കപൂർ
Oct 23, 2024 09:38 PM | By Jain Rosviya

(moviemax.in)താനുമായി അടുത്തിടപഴകുന്ന സീനിൽ അഭിനയിക്കാൻ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര വിസമ്മതിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ അന്നു കപൂർ.

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത 7 കൂൻ മാഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

 '7 കൂൻ മാഫ് ചിത്രത്തിൽ നായികയുമായി അടുത്തിടപഴകുന്ന സീൻ ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്കാ ചോപ്രയ്ക്ക് ആ സീനിൽ അഭിനയിക്കുന്നതിന് നാണമാണെന്ന് വിശാൽ ഭരദ്വാജ് എന്നോട് പറഞ്ഞു.

അവർ കംഫർട്ടബിൾ അല്ലെങ്കിൽ ആ സീൻ ഒഴിവാക്കിയേക്കൂ എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സീൻ അവിടെ പ്രധാനപ്പെട്ടതും അത് എന്തിനാണ് അവിടെനിന്ന് ഒഴിവാക്കുന്നത് എന്നുമായിരുന്നു വിശാൽ ഭരദ്വാജ് തന്നോട് ചോദിച്ചത്'- അന്നു കപൂർ അഭിമുഖത്തിൽ പറഞ്ഞു.

'പിന്നീട് ഒന്നിച്ചുള്ള സീനും ഒറ്റക്കുള്ള സീനും ചിത്രീകരിച്ചു. ഞാൻ അഭിനയിച്ച ഭാഗങ്ങളിൽ സെറ്റിൽ നിന്ന് ഏറെ പ്രശംസ ലഭിച്ചു.

അതിന് ശേഷം പ്രിയങ്ക ചോപ്ര അന്നു കപൂറിനെ ചുംബിക്കാൻ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പരന്നു. അവർ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല.

എന്നാൽ, അവിടെ ഒരു ഹീറോ ആയിരുന്നു ചുംബിക്കുന്ന സീനിൽ ഉണ്ടായിരുന്നതെങ്കിൽ പ്രിയങ്കാ ചോപ്രയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആ സ്ഥാനത്ത് ഞാനായിരുന്നു.

അതുകൊണ്ടായിരിക്കാം പ്രശ്നമുണ്ടായത്' - അന്നു കപൂർ പറഞ്ഞു.

പ്രിയങ്ക ചോപ്രയുമായുള്ള ചുംബനരംഗത്തെച്ചൊല്ലിയുള്ള വിവാദം നേരത്തെയും ബോളിവുഡിൽ അന്നു കപൂർ ഉയർത്തിയിരുന്നു. ഇപ്പോൾ എഎൻഐയുടെ അഭിമുഖത്തിന് പിന്നാലെ വീണ്ടും വിഷയം ചർച്ചയാവുകയാണ്.

#reason #why #Priyanka #Chopra #refused #kiss #AnnuKapoor

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall