(moviemax.in)ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ബോബി ഡിയോള്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് ബോബി ഡിയോള്‍.
പിന്നാലെ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് ബോബി ഡിയോള്‍.
ഈയ്യടുത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമലിലെ ബോബിയുടെ വില്ലന്‍ വേഷം വലിയ കയ്യടി നേടിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ബോബിയുടെ ഭാര്യയുടെ അച്ഛനുമായി ബന്ധപ്പെട്ടൊരു കഥ ചര്‍ച്ചയായി മാറുകയാണ്.
താന്യ അഹൂജയാണ് ബോബിയുടെ ഭാര്യ. ദേവീന്ദര്‍ അഹൂജയാണ് താന്യയുടെ അച്ഛന്‍. വിക്രം അഹൂജയാണ് താന്യയുടെ സഹോദരന്‍.
1995 ല്‍ താന്യയുടെ അച്ഛന്‍ ഒരു ഹെയര്‍ഹോസ്റ്റസുമായി പ്രണയത്തിലായിരുന്നു. താന്യയുടെ കുടുംബത്തെ രണ്ടാക്കി മാറ്റിയ സംഭവമായിരുന്നു ഈ പ്രണയ ബന്ധം. ആ സംഭവത്തില്‍ ബോബി ഡിയോളിന്റെ ഇടപെടലാണ് ചര്‍ച്ചയാകുന്നത്.
മക്കള്‍ രണ്ട് പക്ഷത്തായി തിരിഞ്ഞ സംഭവമായിരുന്നു ദേവീന്ദറിന്റെ അവിഹിത ബന്ധം. മകന്‍ വിക്രം അമ്മയ്ക്കൊപ്പം നിന്നപ്പോള്‍ താന്യയും ഭര്‍ത്താവ് ബോബി ഡിയോളും അച്ഛന്റെ ഇഷ്ടത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു.
ഇതോടെ ദേവീന്ദര്‍ മകനെതിരായി. മകള്‍ക്കും മരുമകനും ഒപ്പമായിരുന്നു പിന്നീട് ദേവീന്ദര്‍. പക്ഷെ അപ്രതീക്ഷിതമായി എന്നാല്‍ താന്യയുടെ സഹോദരന്‍ ബോബിയ്ക്കെതിരെ കോടതിയിലെത്തി.
അച്ഛന്റെ സ്വത്തുക്കള്‍ ബോബി സ്വന്തമാക്കിയെന്നായിരുന്നു വിക്രമിന്റെ ആരോപണം. ആ സമയത്ത് ബോബിയുടെ കരിയര്‍ തകര്‍ച്ചയിലൂടെ കടന്നു പോവുകയായിരുന്നു.
തന്റെ മുങ്ങിക്കൊണ്ടിരിക്കുന്ന കരിയര്‍ രക്ഷപ്പെടുത്താനായിരുന്നു ബോബി ആ പണം ഉപയോഗിച്ചതെന്നാണ് വിക്രം ആരോപിച്ചത്.
ഈ പരാതി വലിയൊരു നിയമ പോരാട്ടത്തിനാണ് വഴിയൊരുക്കിയത്. ഇതിനിടെ 2010 ല്‍ അപ്രതീക്ഷിതമായി ദേവീന്ദര്‍ മരണപ്പെട്ടു.
മരണസമയത്ത് ബോബി ഡിയോള്‍ ടൊറന്റോയിലായിരുന്നു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി വിദേശത്തു നിന്നും ബോബി ഓടിയെത്തി.
ദേവീന്ദര്‍ അഹൂജയുടെ അടുത്ത സുഹൃത്തായിരുന്നു മരണാനന്തര ചടങ്ങുകളുടെയെല്ലാം ചുമതല വഹിച്ചിരുന്നത്. തന്റെ വില്‍ പത്രത്തില്‍ മകനെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ദേവീന്ദര്‍ എഴുതി വച്ചിരുന്നുവെന്നും പകരം ബോബിയായിരിക്കണം എല്ലാം ചെയ്യേണ്ടിയിരുന്നതെന്നാണ് അദ്ദേഹം എഴുതിയിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിക്രമിന് വല്ലാത്തൊരു തിരിച്ചടിയായിരുന്നു ഈ സംഭവം. അച്ഛനെ അവസാനമായി കാണാന്‍ വന്ന വിക്രമിനെ താന്യ തടയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
അച്ഛനും താനും അകലാന്‍ കാരണം താന്യയും ബോബിയുമാണെന്നാണ് വിക്രം പറയുന്നത്. കോടീശ്വരനായിരുന്നു ദേവീന്ദര്‍. അദ്ദേഹത്തിന്റെ 300 കോടിയുടെ സ്വത്തുക്കള്‍ അത്രയും ആര്‍ക്കാണ് ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഈ സ്വത്തെല്ലാം ബോബി സ്വന്തമാക്കിയെന്നാണ്. എന്നാല്‍ ബോബി ഈ വാര്‍ത്തകള്‍ എതിര്‍ക്കുന്നുണ്ട്.
സൂപ്പര്‍ താരം ധര്‍മ്മേന്ദ്രയുടെ രണ്ടാമത്തെ മകനാണ് ബോബി ഡിയോള്‍. അച്ഛന്റേയും സഹോദരന്‍ സണ്ണി ഡിയോളിന്റേയും പാതയിലൂടെയാണ് ബോബിയും സിനിമയിലെത്തുന്നത്.
1995ല്‍ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ബോബിയുടെ തുടക്കം. ചിത്രം വലിയ വിജയം നേടിയതോടെ ബോബിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സൂര്യയുടെ വില്ലനായി അഭിനയിക്കുന്ന കങ്കുവ, ഹരി ഹര വീര മല്ല തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.
#bobbydeol #stood #with #his #fatherinlaw #affair #and #got #rewarded