---
title: "#AtulParchure | നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു  "
english_title: "#Actor #AtulParchure #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/242688/actor-atulparchure-passed-away"
published_at: "2024-10-15T12:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e0fc9c5f9c_atul.jpg"
keywords: []
---

# #AtulParchure | നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു  

> **Lead Summary:** ** ** പ്രമുഖ മറാഠി നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. അര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

** ** പ്രമുഖ മറാഠി നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. അര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സനിമകളിലുമടക്കം അഭിനയിച്ചിട്ടുണ്ട്.കോമഡി റോളുകളിലൂടെയാണ് ശ്രദ്ധേയനായത്. ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ,ജൂഹി ചൗള, മിഥുൻ ചക്രവർത്തി, ഗോവിന്ദ, സുസ്മിത സെൻ, അനുപം ഖേർ, സതീഷ് കൗശിക്, അനിൽ കപൂർ, പ്രിയങ്ക ചോപ്ര, എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടക്കത്തിൽ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചുവെന്നും നടൻ പറഞ്ഞിരുന്നു.

ശസ്ത്രക്രിയ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടശേഷമാണ് കീമോതെറാപ്പി അടക്കമുള്ള ചികിത്സകളിലേക്ക് പോയതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി.

2004 ലൽ പുറത്തിറങ്ങിയ അലിബാബ ആനി ചലിഷിതാലെ ചോർ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.നടന്റെ വിയോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെഅനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/242688/actor-atulparchure-passed-away)